പുസ്തകം പൊതിയാനായി ബ്രൗൺ പേപ്പർ മുറിച്ചു കഷ്ടപ്പെടണ്ട;പുത്തൻ സംരംഭവുമായി പത്താം ക്ലാസുകാരി മവാസോയിൽ
- Published by:ASHLI
- news18-malayalam
Last Updated:
പാഠപുസ്തകങ്ങൾ പൊതിയാനായി ബ്രൗൺ പേപ്പർ മുറിച്ചു കഷ്ടപ്പെടാതെ പുസ്തകങ്ങൾക്ക് അനുസൃതമായി മുറിച്ച് തയ്യാറാക്കിയ ഉൽപ്പന്നമാണ് മരിയൽ അവതരിപ്പിച്ചത്
കേരള യൂത്ത് സ്റ്റാർട് അപ് ഫെസ്റ്റിവൽ 'മവാസോ 2025'ൽ പത്താം ക്ലാസുകാരിയായ മരിയൽ സൂസൻ അലക്സാണ്ടർ. സ്കൂൾ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമായ ഒരു പുത്തൻ ഉത്പന്നവുമായാണ് ഈ കുഞ്ഞു സംരംഭക ഫെസ്റ്റിവലിൽ ശ്രദ്ധനേടിയത്. പാഠപുസ്തകങ്ങൾ പൊതിയാനായി ബ്രൗൺ പേപ്പർ മുറിച്ചു കഷ്ടപ്പെടാതെ പുസ്തകങ്ങൾക്ക് അനുസൃതമായി മുറിച്ച് തയ്യാറാക്കിയ ഉൽപ്പന്നമാണ് മരിയൽ അവതരിപ്പിച്ചത്.
പ്ലാസ്റ്റിക് ഒട്ടുംതന്നെ ഉപയോഗിക്കാതെ പ്രകൃതി സൗഹൃദമായാണ് ഈ ഉൽപ്പന്നം നിർമിച്ചിരിക്കുന്നത്. കൂടുതൽ ഈടുനിൽക്കുന്നതിനായി പ്ലാസ്റ്റിക്കിന് പകരം ബയോ കോട്ടിംഗ് ആവരണവും നൽകിയിട്ടുണ്ട്. 1000 കുട്ടികൾ സാധാരണ ബ്രൗൺ പേപ്പറിന് പകരം ഈ ഉത്പന്നം ഉപയോഗിക്കുകയാണെങ്കിൽ 6 കിലോഗ്രാമോളം പ്ലാസ്റ്റിക് ഒഴിവാക്കാനാവുമെന്നാണ് കണക്ക്.
സ്കൂളുകളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യം ഇല്ലാതാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് ഈ ഉൽപ്പന്നം നിർമ്മിച്ചിരിക്കുന്നത്. നവീന സംരംഭക ആശയങ്ങളുടെ പങ്കുവയ്ക്കലിന് വേദിയൊരുക്കുന്ന ഡിവൈഎഫ്ഐയുടെ ദ്വിദിന യൂത്ത് സ്റ്റാർട്ടപ്പ് ഫെസ്റ്റിവലാണ് 'മവാസോ'. മാർച്ച് 1 ന് നടന്ന 'മവാസോ' സ്റ്റാർട്ട് അപ്പ് ഫെസ്റ്റിവലിൽ വച്ച് മന്ത്രി മുഹമ്മദ് റിയാസ് സംരംഭം ഉദ്ഘാടനം ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 02, 2025 10:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പുസ്തകം പൊതിയാനായി ബ്രൗൺ പേപ്പർ മുറിച്ചു കഷ്ടപ്പെടണ്ട;പുത്തൻ സംരംഭവുമായി പത്താം ക്ലാസുകാരി മവാസോയിൽ