മലപ്പുറത്ത് സംസ്ഥാന പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്

Last Updated:

കാറില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 12 പേരാണ് ഉണ്ടായിരുന്നത്

കൊയിലാണ്ടി: എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയില്‍ കുടുംബം സഞ്ചരിച്ച കാര്‍ ലോറിയില്‍ ഇടിച്ച് 12 പേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച രാത്രി 11 മണിയോടെ പാതയിലെ സ്ഥിരം അപകടമേഖലയായി മാറിയ കുഞ്ഞംപടിയില്‍ വെച്ചാണ് അപകടം സംഭവിച്ചത്.
അരീക്കോട് കടുങ്ങല്ലൂര്‍ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാര്‍ മുക്കം ഭാഗത്തുനിന്ന് വരുകയായിരുന്നു. ഇതേസമയം അരീക്കോട് ഭാഗത്തുനിന്ന് വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. തുടര്‍ന്ന് ശബ്ദം കേട്ട് പ്രദേശവാസികള്‍ ഓടിയെത്തി ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുക്കയിരുന്നു.
കാറില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 12 പേരാണ് ഉണ്ടായിരുന്നത്. ഇവരെ ഉടന്‍തന്നെ അരീക്കോട്ടെ ആസ്റ്റര്‍ മദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാറില്‍ ഉണ്ടായിരുന്ന നാലുപേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ബാക്കിയുള്ളവര്‍ നിസ്സാരപരിക്കുകളോട് രക്ഷപ്പെട്ടു.
advertisement
തലക്കും വയറിനു ഉള്‍പ്പെടെ ഗുരുതര പരിക്കേറ്റ മൂന്ന് പേര്‍ ഇപ്പോള്‍ അരീക്കോട് ആസ്റ്റര്‍ മദര്‍ ഹോസ്പിറ്റലിലും ഒരാള്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലും ചികിത്സയിലാണ്. ഗുരുതര പരിക്കേറ്റ നാലുപേര്‍ക്കും വിദഗ്ധചികിത്സ നല്‍കിവരുകയാണെന്ന് ആസ്റ്റര്‍ മദര്‍ ഹോസ്പിറ്റല്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസ് ഡോ ദില്‍ഷാദ് തൊണ്ടിപ്പറമ്പില്‍ പറഞ്ഞു.
അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. സംഭവം സ്ഥലത്ത് അരീക്കോട് പോലീസ് എത്തി പരിശോധന നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. അതേസമയം കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാതയിലെ കുഞ്ഞംപടിയില്‍ റോഡ് നവീകരണം പൂര്‍ത്തിയായതിനുശേഷം അപകടങ്ങള്‍ പതിവായിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
advertisement
കുറ്റോളി മുതല്‍ കുഞ്ഞും പടി വരെ നീളത്തിലുള്ള റോഡ് ആയതുകൊണ്ട് വാഹനങ്ങള്‍ അമിത വേഗതയിലാണ് കടന്നു പോകുന്നത്.ഇതാണ് ഇടയാക്കുന്നത് എന്ന് പ്രദേശവാസികള്‍ പറഞ്ഞു.ഇത് മൂലം ഈ അടുത്തകാലത്ത് നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടായത്. അപകടങ്ങള്‍ പതിവാകുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഇല്ലാതാക്കാനുള്ള കര്‍ശന നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറത്ത് സംസ്ഥാന പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്
Next Article
advertisement
പഠനമികവ് പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കിതാ കേന്ദ്രത്തിന്റെ 5 സ്കോളർഷിപ്പുകൾ
പഠനത്തിൽ മികവ് പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് കേന്ദ്രത്തിന്റെ 5 സ്കോളർഷിപ്പുകൾ
  • കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് 5 സ്കോളർഷിപ്പുകൾ നൽകുന്നു.

  • ബീഗം ഹസ്രത്ത് മഹൽ സ്കോളർഷിപ്പ് 9 മുതൽ 12 വരെ പഠിക്കുന്ന പെൺകുട്ടികൾക്ക്.

  • പോസ്റ്റ് മട്രിക് സ്കോളർഷിപ്പ് ബിരുദാനന്തര കോഴ്‌സുകളിലുള്ള പട്ടികജാതി വിദ്യാർത്ഥികൾക്ക്.

View All
advertisement