KSEB| വൈദ്യുതി ലൈനിനു സമീപം ലോഹ തോട്ടി ഉപയോഗിക്കരുത്; 5 കൊല്ലത്തിനിടെ മരണമടഞ്ഞത് 132 പേർ

Last Updated:

കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടെ 250 അപകടങ്ങളിലായി 132 പേരാണ് മരണമടഞ്ഞത്.

തിരുവനന്തപുരം: വൈദ്യുതി ലൈനിനു സമീപം ലോഹതോട്ടി ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി സംസ്ഥാന വൈദ്യുതി ബോർഡ് (KSEB). സമീപകാലത്ത് വൈദ്യുതിയുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുണ്ടായ അപകടങ്ങളിൽ (Electric shock)ഭൂരിഭാഗവും സംഭവിച്ചത് വൈദ്യുതി ലൈനുകൾക്ക് സമീപം ഇരുമ്പ്/ അലുമിനിയം തോട്ടി ഉപയോഗിച്ചാണ്. കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടെ 250 അപകടങ്ങളിലായി 132 പേരാണ് മരണമടഞ്ഞത്.
കഴിഞ്ഞകൊല്ലം മാത്രം 41 പേർക്കാണ് ലോഹ തോട്ടി ഉപയോഗിക്കുമ്പോൾ വൈദ്യുതിലൈനിൽ നിന്ന് ഷോക്കേറ്റതെന്നും കെഎസ്ഇബി അറിയിച്ചു. നിരവധി പേർക്കാണ് ഇത്തരത്തിൽ വൈദ്യുതാഘാതമേറ്റ് ജീവഹാനിയുണ്ടാവുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷം ഇത്തരത്തിൽ അപകടമുണ്ടായവരിൽ 21 പേരും തൽക്ഷണം മരണമടഞ്ഞു. 20 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇക്കൊല്ലം ഇതുവരെ 7 പേരാണ് മരണമടഞ്ഞത്. ഈ വർഷം ഇതുവരെ 2 പേർക്ക് പൊള്ളലേറ്റു.
വൈദ്യുതി ലൈനിനു സമീപത്തെ പ്ലാവിൽ നിന്നോ മാവിൽ നിന്നോ ഫലം ശേഖരിക്കുമ്പോഴാണ് അപകടങ്ങളിൽ അധികവും സംഭവിക്കുന്നത്. പഴയ ദൂരദർശൻ ആന്റിന പൈപ്പും അരയിഞ്ച് ജി ഐ പൈപ്പുമൊക്കെയാണ് അപകടത്തിന് കാരണാമാകുന്നത്.
advertisement
ലോഹനിർമ്മിത തോട്ടികളും കോണികളും ഉപയോഗിക്കുമ്പോൾ സമീപത്തെങ്ങും വൈദ്യുതി ലൈനില്ല എന്ന് ഉറപ്പുവരുത്തണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ബൈക്ക് റൈഡിനിടെ അപകടം; യുഎഇയിൽ മലയാളി ബൈക്കർക്ക് ദാരുണാന്ത്യം
യുഎഇയിൽ ബൈക്ക് റൈഡിനിടെയുണ്ടായ അപകടത്തിൽ ‌മലയാളി ബൈക്കർ മരിച്ചു. കോഴിക്കോട് ഉണ്ണികുളം എസ്റ്റേറ്റ്മുക്ക് പൂനൂർ-19 ൽ ജപിൻ ജയപ്രകാശ് (37) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ ഫുജൈറ ദിബ്ബയിൽ ബൈക്ക് റൈഡിനിടെയാണ് അപകടമുണ്ടായത്. അപകടം നടന്നയുടനെ തന്നെ ജപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുഎഇയിലെ ബൈക്ക് റേസിംഗ് മത്സരങ്ങളിൽ സജീവസാന്നിധ്യമായിരുന്ന ജപിൻ ദുബായ് കോൺസുലേറ്റിലെ അറ്റസ്റ്റേഷൻ സർവീസായ ഐവിഎസിലെ ജീവനക്കാരനായിരുന്നു. അന്താരാഷ്ട്ര തലത്തിൽ ബൈക്ക് റേസിങ്ങിൽ പങ്കെടുത്തിട്ടുള്ള താരമാണ് ജപിൻ.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KSEB| വൈദ്യുതി ലൈനിനു സമീപം ലോഹ തോട്ടി ഉപയോഗിക്കരുത്; 5 കൊല്ലത്തിനിടെ മരണമടഞ്ഞത് 132 പേർ
Next Article
advertisement
രാഹുൽ മാങ്കൂട്ടത്തിലും പുതിയ വിവാദ ശബ്ദരേഖയും ചാറ്റും; സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്കിടയിൽ ഭിന്നത രൂക്ഷമാകുന്നു
രാഹുൽ മാങ്കൂട്ടത്തിലും പുതിയ വിവാദ ശബ്ദരേഖയും ചാറ്റും; സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്കിടയിൽ ഭിന്നത രൂക്ഷമാകുന്നു
  • രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ലൈംഗിക ആരോപണത്തിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു.

  • കെ മുരളീധരനും രമേശ് ചെന്നിത്തലയും രാഹുലിനെ വിമർശിച്ചപ്പോൾ കെ സുധാകരൻ പിന്തുണയുമായി.

  • പെൺകുട്ടിയെ ഗർഭധാരണത്തിനും ഗർഭഛിദ്രത്തിനും നിർബന്ധിച്ചെന്ന ശബ്ദരേഖയും ചാറ്റും പുറത്തുവന്നു.

View All
advertisement