ആ കുഞ്ഞുഹൃദയത്തിനായി സർക്കാർ ഇടപെട്ടു; ശസ്ത്രക്രിയ കൊച്ചി അമൃതയിൽ നടത്തും
Last Updated:
കേരളം വഴി മാറിക്കൊടുത്ത ആ കുഞ്ഞുഹൃദയത്തിനായി സർക്കാർ ഇടപെട്ടു.
കൊച്ചി: കേരളം വഴി മാറിക്കൊടുത്ത ആ കുഞ്ഞുഹൃദയത്തിനായി സർക്കാർ ഇടപെട്ടു. 15 ദിവസം മാത്രം പ്രായമായ കുഞ്ഞിന്‍റെ ഹൃദയ ശസ്ത്രക്രിയ കൊച്ചി അമൃത ആശുപത്രിയിൽ നടത്താനാണ് സർക്കാർ നിർദ്ദേശം.
ഹൃദയ ശസ്ത്രക്രിയയ്ക്ക് ആവശ്യമായി വരുന്ന ചെലവ് പൂർണമായും സർക്കാർ വഹിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
ഇന്ന് രാവിലെ 10 മണിക്കാണ് 15 ദിവസം മാത്രം പ്രായമായ പെൺകുഞ്ഞുമായി മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. ഹൃദയ ശസ്ത്രക്രിയ തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിട്യൂട്ടിൽ ആണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ, ഇത്രയും ദൂരം കുഞ്ഞുമായി യാത്ര ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് കൊച്ചിയിലേക്ക് ശസ്ത്രക്രിയ മാറ്റിയത്.
സാനിയ മിത്താഹ് ദമ്പതികളുടെ കുഞ്ഞിനേയും കൊണ്ട് KL-60: J 7739 ആംബുലൻസാണ് യാത്ര ചെയ്യുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 16, 2019 4:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആ കുഞ്ഞുഹൃദയത്തിനായി സർക്കാർ ഇടപെട്ടു; ശസ്ത്രക്രിയ കൊച്ചി അമൃതയിൽ നടത്തും









