എൽഡിഎഫിന് ജയത്തോടെ തുടക്കം; കണ്ണൂരിൽ അഞ്ച് തദ്ദേശ സ്ഥാപനങ്ങളിലെ 15 വാർഡുകളിൽ എതിരില്ലാതെ വിജയം
- Published by:Rajesh V
- news18-malayalam
Last Updated:
സിപിഎമ്മിന്റെ ഭീഷണിയെ തുടർന്നാണ് സ്ഥാനാർത്ഥികൾ പിൻവലിഞ്ഞതെന്ന് യുഡിഎഫ്
കണ്ണൂർ: കണ്ണൂരിലെ അഞ്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 15 വാർഡുകളില്‍ എൽഡിഎഫ് സ്ഥാനാർഥികൾക്ക് എതിരാളികളില്ല. കണ്ണൂരിലെ ആന്തൂർ നഗരസഭയിലെ ആറു വാർഡുകളിൽ സിപിഎം സ്ഥാനാർഥികൾക്ക് എതിരാളികളില്ല. പ്രവാസി വ്യവസായിയുടെ ആത്മഹത്യയെ തുടർന്ന് വിവാദങ്ങളിൽ നിറഞ്ഞു നിന്ന ആന്തൂർ നഗരസഭയിൽ പ്രതിപക്ഷം ഇല്ല എന്നത് കഴിഞ്ഞതവണ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
ആന്തൂർ നഗരസഭയിലെ 2, 3, 10 , 11 , 16 , 24 എന്നീ വാർഡുകളിൽ ഇത്തവണ എൽഡിഎഫ് സ്ഥാനാർത്ഥികൾ മാത്രമേ നാമനിർദേശപത്രിക സമർപ്പിച്ചു ഉള്ളൂ. ആറിടത്ത് എതിരില്ല എന്നത് എൽഡിഎഫിനുള്ള ജനപിന്തുണയുടെ തെളിവാണെന്ന് സ്ഥാനാർത്ഥികൾ പറയുന്നു. ആന്തൂർ നഗരസഭയെ കുറിച്ച് യുഡിഎഫ് ഉന്നയിച്ച ആരോപണം ജനങ്ങൾ തള്ളിക്കളഞ്ഞിരിക്കുന്നു എന്ന് ഇതോടെ വ്യക്തമായി എന്ന് സി പി മുഹാസ് ന്യൂസ് 18 നോട് പറഞ്ഞു. ആന്തൂർ മുനിസിപ്പാലിറ്റിയിൽ കഴിഞ്ഞ തവണ പ്രതിപക്ഷമില്ലായിരുന്നു. 28 ൽ പതിനാലിടത്ത് എൽഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
advertisement
അതേസമയം, സിപിഎമ്മിന്റെ ഭീഷണിയെ തുടർന്നാണ് സ്ഥാനാർത്ഥികൾ പിൻവലിഞ്ഞതെന്ന് യുഡിഎഫ് മണ്ഡലം ചെയർമാൻ സമദ് കടമ്പേരി ആരോപിച്ചു. ആകെ 15 വാർഡുകളിലാണ് കണ്ണൂരിൽ എൽ ഡി എഫ് സ്ഥാനാർത്ഥികൾക്ക് എതിരില്ലാത്തത്. ഇതിൽ 7 വാർഡുകൾ നഗരസഭയിലും 8 വാർഡുകൾ പഞ്ചായത്തിലാണ്.
ആന്തൂരിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവർ
advertisement

" നാമനിര്‍ദ്ദേശ സമര്‍പ്പണത്തിന്‍റെ ആദ്യ ഘട്ടത്തില്‍ തന്നെ 15 വാര്‍ഡുകളില്‍ എതിരില്ലാതെ വിജയിച്ചത് എല്‍ ഡി എഫ് മുന്നേറ്റം തെളിയിക്കുന്നതാണ്. 3 ഗ്രാമപഞ്ചായത്തുകളിലും, 2 മുന്‍സിപ്പാലിറ്റികളിലുമാണ് 15 സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. യു ഡി എഫും ബിജെപിയും സ്ഥാനാര്‍ത്ഥികളെ പോലും കണ്ടെത്താന്‍ കഴിയാതെയുള്ള തകര്‍ച്ചയിലാണ് " - സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പ്രസ്താവനയിൽ പറഞ്ഞു.
advertisement
മലപ്പട്ടം ഗ്രാമപഞ്ചായത്തിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവർ-

കാങ്കോൽ ആലപ്പടമ്പ ഗ്രാമപഞ്ചായത്തിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവർ-

തളിപ്പറമ്പ മുൻസിപ്പാലിറ്റി കൂവോട് വാർഡിലും, കോട്ടയം മലബാറിലെ മുന്നാം വാർഡിലും കാങ്കോൽ ആലപ്പടമ്പ ഗ്രാമപഞ്ചായത്തിൽ 9, 11 വാർഡുകളിലും മലപ്പട്ടം പഞ്ചായത്തിൽഅഞ്ചു വാർഡുകളിലുമാണ് എൽഡിഎഫ് സ്ഥാനാർഥികൾക്ക് എതിരില്ലാത്തത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 20, 2020 7:16 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എൽഡിഎഫിന് ജയത്തോടെ തുടക്കം; കണ്ണൂരിൽ അഞ്ച് തദ്ദേശ സ്ഥാപനങ്ങളിലെ 15 വാർഡുകളിൽ എതിരില്ലാതെ വിജയം