168 എസ്.ഐമാര്‍ക്ക് സ്ഥാനക്കയറ്റം
Last Updated:
കോടതിയില്‍ നിലനിന്നിരുന്ന കേസുകള്‍ അവസാനിച്ചതിനെത്തുടര്‍ന്നാണ് സ്ഥാനക്കയറ്റം നല്‍കിയത്.
തിരുവനന്തപുരം: കേരളാ പൊലീസിലെ 168 സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കി. ഇവരെ ഇന്‍സ്‌പെക്ടര്‍ എസ്. എച്ച്. ഒമാരായി നിയമിച്ചു.
കോടതിയില്‍ നിലനിന്നിരുന്ന കേസുകള്‍ അവസാനിച്ചതിനെത്തുടര്‍ന്നാണ് സ്ഥാനക്കയറ്റം നല്‍കിയത്. ഡിപ്പാര്‍ട്ട്‌മെന്റ്തല പ്രൊമോഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരമാണ് സ്ഥാനക്കയറ്റം നല്‍കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ തീരുമാനിച്ചതെന്ന് പൊലീസ് ആസ്ഥാനത്തു നിന്നുള്ള പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 03, 2019 10:32 PM IST