അമിത് ഷാക്കെതിരെ വധഭീഷണി; മട്ടന്നൂർ സ്വദേശിക്കെതിരെ കേസ്
Last Updated:
ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കെതിരെ വധഭീഷണി മുഴക്കിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. മട്ടന്നൂർ സ്വദേശി അജേഷിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനായി ശനിയാഴ്ച അമിത് ഷാ കണ്ണൂരിലെത്താൻ ഇരിക്കെയാണ് വധഭീഷണി.

മട്ടന്നൂരിൽ കാലുകുത്തിയാൽ വധിക്കണമെന്ന് ഫേസ്ബുക്കിലാണ് അജേഷ് കുറിച്ചത്. ഇത് സോഷ്യൽമീഡിയയിലൂടെ പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്തത്. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുന്നതിനായാണ് അമിത് ഷാ ശനിയാഴ്ച്ച കണ്ണൂരിൽ എത്തുന്നത്. പ്രത്യേക വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലാണ് അമിത് ഷാ എത്തുക.
advertisement
രാഷ്ട്രീയസവിശേഷതകള്‍ കാരണം ദേശീയതലത്തില്‍ തന്നെ അറിയപ്പെടുന്ന കണ്ണൂര്‍ ജില്ലയില്‍ അത്യാധുനിക സജ്ജീകരണങ്ങളോടെയുള്ള ഓഫീസാണ് ബിജെപി ജില്ലാ-സംസ്ഥാന നേതൃത്വത്തിന്‍റെ മേല്‍നോട്ടത്തില്‍ ഒരുക്കിയിരിക്കുന്നത്. പിണറായിയിൽ കൊല്ലപ്പെട്ട ഉത്തമൻ, രമിത്ത് എന്നിവരുടെ വീടുകളും അമിത് ഷാ സന്ദർശിക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കവേ അമിത് ഷായുടെ സന്ദർശനം രാഷ്ട്രീയ നേട്ടം ഉണ്ടാക്കുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 26, 2018 10:44 PM IST