കാസർകോട് പള്ളിക്കുളത്തിൽ കുളിക്കാനിറങ്ങിയ 2 കുട്ടികൾ മുങ്ങിമരിച്ചു
- Published by:Nandu Krishnan
- news18-malayalam
Last Updated:
വ്യാഴാഴ്ച വൈകിട്ടോടെയാണ് അപകടം നടന്നത്
കാസർകോട് പള്ളിക്കുളത്തിൽ കുളിക്കാനിറങ്ങിയ 2 കുട്ടികൾ മുങ്ങിമരിച്ചു. മാണിക്കോത്ത് അസീസിൻ്റെ മകൻ അഫാസ് (9), മഡിയനിലെ ഹൈദറിൻ്റെ മകൻ അൻവർ (10) എന്നിവരാണ് മരിച്ചത്.കാഞ്ഞങ്ങാട് മാണിക്കോത്ത് പാലക്കി പഴയ പള്ളിയുടെ കുളത്തിലാണ് കുട്ടികൾ മുങ്ങി മരിച്ചത്.
കുട്ടികളെ പുറത്തെടുത്ത് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അൻവറിൻ്റെ സഹോദരൻ ഹാഷിമിനെ ഗുരുതരാവസ്ഥയിൽ മംഗലാപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് 3.45ഓടെയാണ് അപകടം നടന്നത്.
രണ്ടാൾ പൊക്കം ആഴമുള്ള കുളമാണെന്നാണ് നാട്ടുകാർ പറയുന്നത്. കുളിച്ചുകൊണ്ടിരുന്നപ്പോൾ കുളത്തിലേക്ക് വീണ ചെരിപ്പ് എടുക്കാനിറങ്ങിയപ്പോഴാണ് കുട്ടികൾ മുങ്ങി മരിച്ചതെന്നാണ് നിഗമനം. കുട്ടികൾക്ക് നീന്തലറിയുമായിരുന്നില്ല. എറെ സമയമെടുത്താണ് രണ്ട് പേരെ കരയ്ക്കെത്തിച്ചതെന്ന് നാട്ടുകാർ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kasaragod,Kerala
First Published :
May 22, 2025 7:03 PM IST