advertisement

കൊച്ചി കോട്ടുവള്ളിയില്‍ അമിതവേഗത്തിലെത്തിയ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കൾ മരിച്ചു

Last Updated:

അപകടത്തില്‍പ്പെട്ട ബൈക്കിലിടിക്കാതിരിക്കാന്‍ വെട്ടിച്ചുമാറ്റുന്നതിനിടെ സ്‌കൂട്ടര്‍ മതിലിലിടിച്ച് മറ്റൊരു യുവാവിനും പരിക്കേറ്റു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കൊച്ചി: കോട്ടുവള്ളിയില്‍ അമിതവേഗത്തിലെത്തിയ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കൾ മരിച്ചു. വരാപ്പുഴ കൊല്ലംപറമ്പില്‍ വീട്ടില്‍ കെ.എസ്. രഞ്ജിത്ത്, കോട്ടയം പുലയന്നൂര്‍ മുത്തോലി ജോയല്‍ ജോയ് എന്നിവരാണ് മരിച്ചത്‌. കോട്ടുവള്ളി - പറവൂര്‍ റോഡില്‍ കോട്ടുവള്ളി സൗത്ത് നാടകശാലയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് സംഭവം. ബൈക്കുകൾ കുട്ടിയിടിച്ച് റോഡിൽ വീണ യുവാക്കളെ നാട്ടുകാരെത്തി ചേരാനല്ലൂരെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇതിനിടെ അപകടത്തില്‍പ്പെട്ട ബൈക്കിലിടിക്കാതിരിക്കാന്‍ വെട്ടിച്ചുമാറ്റുന്നതിനിടെ സ്‌കൂട്ടര്‍ മതിലിലിടിച്ച് മറ്റൊരു യുവാവിനും പരിക്കേറ്റു . നോര്‍ത്ത് പറവൂര്‍ കിഴക്കേപ്രം പഴൂപറമ്പത്ത് അര്‍ജുന്‍ സുബ്രഹ്‌മണ്യന്‍ (29) ആണ് പരിക്കേറ്റത്. അപകട സമയത്ത് പ്രദേശത്ത് വൈദ്യുതി നിലച്ചിരിക്കുകയായിരുന്നു. ഉച്ചത്തിലുള്ള ശബ്ദം കേട്ട് സമീപത്തെ വീട്ടുകാര്‍ എത്തുമ്പോള്‍ യുവാക്കള്‍ റോഡിന് നടുവിലായി ചോരയില്‍ കുളിച്ചുകിടക്കുകയായിരുന്നു. സംഭവ സ്ഥലത്ത് പറവൂരില്‍നിന്ന് പോലീസെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊച്ചി കോട്ടുവള്ളിയില്‍ അമിതവേഗത്തിലെത്തിയ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കൾ മരിച്ചു
Next Article
advertisement
ഇൻഷുറൻസ് തട്ടിപ്പിന്റെ കൊടുമുടി! പർവതാരോഹകരെ രോഗികളാക്കി നേപ്പാളിൽ കോടിക്കണക്കിന് ഡോളറിന്റെ തട്ടിപ്പ്
ഇൻഷുറൻസ് തട്ടിപ്പിന്റെ കൊടുമുടി! പർവതാരോഹകരെ രോഗികളാക്കി നേപ്പാളിൽ കോടിക്കണക്കിന് ഡോളറിന്റെ തട്ടിപ്പ് 
  • നേപ്പാളിലെ ഹിമാലയൻ ട്രെക്കിംഗ് പാതകളിൽ വിദേശ സഞ്ചാരികളെ ലക്ഷ്യമിട്ട് വൻ ഇൻഷുറൻസ് തട്ടിപ്പ് വെളിപ്പെട്ടു

  • ട്രെക്കിംഗ് ഗൈഡുകൾ, ആശുപത്രികൾ, ഹെലികോപ്റ്റർ ഓപ്പറേറ്റർമാർ ചേർന്ന് സഞ്ചാരികളെ ചതിച്ച് കോടികൾ തട്ടിയെടുത്തു

  • 19.69 ദശലക്ഷം ഡോളർ തട്ടിയെടുത്തതും 32 പേർക്ക് കുറ്റം ചുമത്തിയതും സുരക്ഷാ ആശങ്ക ഉയർത്തുന്നു

View All
advertisement