advertisement

അലക്ഷ്യമായി വാഹനമോടിച്ച യുവഡോക്ടർമാർ ജീവനെടുത്ത ജാസ്ലിയ മടങ്ങി; 4 പേർക്ക് പുതുജീവനേകി

Last Updated:

എറണാകുളം വൈപ്പിൻ എടവനക്കാട് സ്വദേശിയായ ജാസ്‌ലിയ അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്നു

ജസ്ലിയ
ജസ്ലിയ
ജീവൻ രക്ഷിക്കേണ്ട ഉത്തരവാദിത്തമുള്ളവരാണ് ഡോക്ടർമാർ. അത്തരത്തിലെ ഡോക്ടർമാരുടെ മനുഷ്യത്വരാഹിത്യത്തിൻ്റെ ഇരയാണ് എറണാകുളം അങ്കമാലിയിൽ കാറിടിച്ച് മരിച്ച ജാസ്ലിയ. അമിത വേഗത്തിൽ എത്തിയ വാഹനം ജാസ്ലിയയെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയി. കാറോടിച്ചതാകട്ടെ ഒരു ഡോക്ടർ. വാഹനത്തിൽ ഒപ്പമുണ്ടായിരുന്നതും ഒരു ഡോക്ടർ. സാമൂഹൃപ്രതിബദ്ധതയുടേയും മനുഷ്യത്വത്തിൻ്റെയും എല്ലാ നന്മയും കാറ്റിൽപ്പറത്തിയ രണ്ടു ഡോക്ടർമാർ ഒരു പക്ഷേ ഒരു നിമിഷം മനസർപ്പിച്ചിരുന്നെങ്കിൽ ആ പത്തൊമ്പതുകാരിയെ നഷ്ടമാകില്ലായിരുന്നു.
എറണാകുളം വൈപ്പിൻ എടവനക്കാട് സ്വദേശിയായ ജാസ്‌ലിയ അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്നു. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്‌ലിയ, ഫെബ്രുവരി 28ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അങ്കമാലി ടെൽക് ജംഗ്ഷനിൽ വെച്ച് അപകടത്തിൽപ്പെട്ടത്.
എത്ര വേഗത്തിലാണ് എത്ര അപകടകരമായാണ് ആ വാഹനം ഓടിച്ചിരുന്നതെന്ന് മനസ്സിലാക്കാൻ ദൃശ്യം തന്നെ ധാരാളം . മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ചെയ്യുന്ന സിറിയക്ക് ജോർജ് , അക്ഷയ് എന്നിവരാണ് അലക്ഷ്യമായ രീതിയിൽ കാർ ഓടിച്ചു അപകടം ഉണ്ടാക്കിയത്. പ്രതികൾ വാഹനം തുറവൂരിൽ ഉപേക്ഷിച്ച ശേഷമാണ് കടന്നുകളഞ്ഞത്.
advertisement
പാർട്ട് ടൈം ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന ജാസ്‌ലിയ ജോൺസണെ അങ്കമാലിയിലെ ടെൽക് ജംഗ്ഷനിൽ വച്ചു അമിത വേഗത്തിലെത്തിയ കാറിടിച്ചു തെറിപ്പിച്ചിട്ട് 5 ദിവസം കഴിഞ്ഞു. പട്രോളിംഗിനിറങ്ങിയ പോലീസുകാരാണ് ജാസ്ലിയയെ ആശുപത്രിയിൽ എത്തിച്ചത് എന്നിട്ടും പ്രതിയെ പിടികൂടാൻ പോലീസിന് കഴിഞ്ഞില്ല. ജാസ്‌ലിയ പഠിച്ചിരുന്ന കോളേജിലെ വിദ്യാര്‍ത്ഥികളും ഫിസിക്കല്‍ എഡ്യുക്കേഷന്‍ അധ്യാപികയുമാണ് അങ്കമാലി പോലീസ് സ്‌റ്റേഷനിലെത്തി പ്രതിഷേധിച്ചത്. അപകടം നടന്നിട്ട് അഞ്ചു ദിവസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിലാണ് പ്രതിഷേധം.
പോലീസ് പ്രതികളെ വഴിവിട്ടു സഹായിക്കുന്നു ആരോപിച്ചായിരുന്ന പ്രതിഷേധം. സമ്പന്നരായ പ്രതികളെ സംരക്ഷിക്കാൻ പോലീസ് ഒത്താശ ചെയ്തു കൊടുത്തെന്നെ ആരോപണവും ശക്തമാണ്. നാടിനും വീടിനും കൂട്ടുകാർക്കും പ്രിയങ്കരിയായിരുന്നു ജാസ്ലിയ വിങ്ങിപ്പൊട്ടലോടെയാണ് ജാസ്ലിയയുടെ അധ്യാപിക പ്രതികരിച്ചത്.
advertisement
പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോയിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് പറഞ്ഞതെന്ന് ജാസ്‌ലിയയുടെ എച്ച്ഒഡിയായ മെറ്റില്‍ഡ മാധ്യമങ്ങളോട് പ്രതികരിച്ചത്.
അതിരമ്പുഴ സ്വദേശി ജോര്‍ജ് തോമസിന്‍റേതാണ് അപകടമുണ്ടാക്കിയ മഹീന്ദ്ര എക്സ് യുവി. ജോര്‍ജ് തോമസിന്‍റെ മകനാണ് ഡോ. സിറിയക്. വാഹനം ആലപ്പുഴ തുറവൂരില്‍ നിന്നാണ് പോലീസ് കണ്ടെത്തിയത്. എന്നാല്‍ സിറിയക്കിനെയോ ഒപ്പമുണ്ടായിരുന്ന സൃഹൃത്തിനെയോ കണ്ടെത്തിയിട്ടില്ല.
കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ജാസ്‌ലിയയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസാണ് ജാസ്‌ലിയയെ അങ്കമാലിയിലെ ആശുപത്രിയിലെത്തിച്ചത്.
advertisement
പരിക്ക് അതീവ ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 6.38ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാന സന്നദ്ധത അറിയിക്കുകയായിരുന്നു.
ജാസ്മിയയുടെ നാല് അവയവങ്ങൾ ദാനം ചെയ്തു. കരൾ രാജഗിരിയിലെ രോഗിക്കും വൃക്ക കോട്ടയം മെഡിക്കൽ കോളേജിലെ രോഗിക്കുമാണ് ദാനം ചെയ്തത് നേത്രപടലങ്ങൾ ഐ ബാങ്കിൽ സൂക്ഷിക്കും. കേസോട്ടോ വഴിയാണ് അവയവദാനത്തിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.
Summary: The young woman, Jasliya, who met with a tragic accident caused by the reckless driving of young doctors, has passed away. Even in their profound grief, her family decided to donate her organs, providing a new lease of life to four individuals. Jasliya had been battling for her life in the hospital following the accident. Her organs, including her heart and kidneys, were transplanted to patients waiting for life-saving surgeries.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അലക്ഷ്യമായി വാഹനമോടിച്ച യുവഡോക്ടർമാർ ജീവനെടുത്ത ജാസ്ലിയ മടങ്ങി; 4 പേർക്ക് പുതുജീവനേകി
Next Article
advertisement
അലക്ഷ്യമായി വാഹനമോടിച്ച യുവഡോക്ടർമാർ ജീവനെടുത്ത ജാസ്ലിയ മടങ്ങി; 4 പേർക്ക് പുതുജീവനേകി
അലക്ഷ്യമായി വാഹനമോടിച്ച യുവഡോക്ടർമാർ ജീവനെടുത്ത ജാസ്ലിയ മടങ്ങി; 4 പേർക്ക് പുതുജീവനേകി
  • അലക്ഷ്യമായി വാഹനമോടിച്ച ഡോക്ടർമാർ ഇടിച്ച അപകടത്തിൽ ജാസ്‌ലിയ മരണമടഞ്ഞു, പ്രതികൾ ഒളിവിൽ

  • ജാസ്‌ലിയയുടെ കുടുംബം അവയവങ്ങൾ ദാനം ചെയ്ത് നാല് രോഗികൾക്ക് പുതുജീവനേകിയതായി സ്ഥിരീകരിച്ചു

  • അപകടം നടന്നിട്ട് 5 ദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു.

View All
advertisement