തിരുവനന്തപുരത്ത് ടിപ്പർ ലോറിക്കുപിന്നിൽ ബൈക്കിടിച്ച് 21കാരൻ മരിച്ചു; പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരം
- Published by:Rajesh V
- news18-malayalam
Last Updated:
അർജുൻ ഉൾപ്പെടെ മൂന്നുപേര്‍ ബൈക്കിലുണ്ടായിരുന്നു
തിരുവനന്തപുരം: ടിപ്പര്‍ ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. കല്ലിയൂര്‍ കാക്കാമൂല ടി എം സദനത്തില്‍ അര്‍ജുന്‍ (ശംഭു -21) ആണ് മരിച്ചത്. തിരുവല്ലം – പാച്ചല്ലൂര്‍ റോഡില്‍ കുളത്തിന്‍കര ശ്രീഭദ്രകാളി ക്ഷേത്രത്തിന് മുന്‍വശത്ത് ഞായറാഴ്ച രാത്രി ആയിരുന്നു അപകടം.
മൂന്നുപേര്‍ ബൈക്കിലുണ്ടായിരുന്നു. മരിച്ച അര്‍ജുനൊപ്പം ഉണ്ടായിരുന്ന രണ്ടുപേരുടെയും പരിക്ക് ഗുരുതരമാണ്. കാക്കാമൂല സ്വദേശി ശ്രീദേവ് (21), വെണ്ണിയൂര്‍ നെല്ലിവിള ഗ്രേസ് നഗറില്‍ അമല്‍ (21) എന്നിവരാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. ഇരുവരും വണ്ടിത്തടം എസിഇ കോളേജിലെ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളാണ്.
advertisement
പരിക്കേറ്റവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അർജുന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
September 11, 2023 12:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരത്ത് ടിപ്പർ ലോറിക്കുപിന്നിൽ ബൈക്കിടിച്ച് 21കാരൻ മരിച്ചു; പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരം