35 ദിവസത്തെ ശബരിമല തീര്‍ഥാടനം ഹൃദയാഘാതം മൂലം മരിച്ചത് 23 പേര്‍; ഹൃദയസംബന്ധമായ പ്രശ്‌നങ്ങളാൽ ആശുപത്രിയിലായത് 106 പേര്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളില്‍ വെച്ചാണ് കൂടുതല്‍ പേര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ശബരിമല: ഈ വര്‍ഷത്തെ മണ്ഡലകാലത്തിനിടെ ശബരിമലയില്‍ ഹൃദയാഘാതം മൂലം മരിച്ചത് 23 പേരെന്ന് റിപ്പോര്‍ട്ട്. ഹൃദയ സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം 106 പേരെ പമ്പയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കോവിഡാനന്തര പ്രശ്‌നങ്ങളുമായി ഇവയ്ക്ക് ബന്ധമുണ്ടാകാം എന്നാണ് വിദഗ്ധര്‍ പറയുന്നത്.
നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളില്‍ വെച്ചാണ് കൂടുതല്‍ പേര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. 35 ദിവസത്തിനുള്ളില്‍ 24 പേരാണ് മരിച്ചത്. ഇതില്‍ 23 പേരും ഹൃദയാഘാതം മൂലമാണ് മരിച്ചത്. പമ്പയ്ക്കും സന്നിധാനത്തിനും ഇടയിലുള്ള കാര്‍ഡിയോ സെന്ററുകളില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ മാത്രമാണുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 21, 2022 11:19 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
35 ദിവസത്തെ ശബരിമല തീര്‍ഥാടനം ഹൃദയാഘാതം മൂലം മരിച്ചത് 23 പേര്‍; ഹൃദയസംബന്ധമായ പ്രശ്‌നങ്ങളാൽ ആശുപത്രിയിലായത് 106 പേര്‍