മുനമ്പം മനുഷ്യക്കടത്ത്: ബോട്ട് തീരം വിട്ടിട്ട് നാലുമാസം; 250 ഓളം ആളുകളെ കാണാനില്ല
Last Updated:
വിദേശ നമ്പരുകളില്‍ നിന്ന് ഏതാനും മിസ്‌കോളുകള്‍ ലഭിച്ചെങ്കിലും വിളിച്ചത് ആരെന്ന് കണ്ടെത്താന്‍ ഇതുവരെയും കുടുംബാംഗങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല.
ന്യൂഡൽഹി: മുനമ്പത്ത് നിന്ന് ഇരുന്നൂറ്റി അന്‍പതോളം പേരുമായി മനുഷ്യക്കടത്ത് ബോട്ട് ഇന്ത്യന്‍ തീരം വിട്ടിട്ട് നാലു മാസം കഴിഞ്ഞു. എന്നാൽ ബോട്ട് എവിടെയെത്തി, പോയവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നൊന്നും അറിയാതെ ചങ്കിടിപ്പോടെ കഴിയുകയാണ് ഇവരുടെ പ്രിയപ്പെട്ടവർ. വിദേശ നമ്പരുകളില്‍ നിന്ന് ഏതാനും മിസ്‌കോളുകള്‍ ലഭിച്ചെങ്കിലും വിളിച്ചത് ആരെന്ന് കണ്ടെത്താന്‍ ഇതുവരെയും കുടുംബാംഗങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല.
നിലയില്ലാതെ കണ്ണീര്‍. പകലും രാത്രിയും നീളുന്ന പ്രാര്‍ത്ഥനകള്‍. ഡൽഹിയിലെ അംബേദ്കർ കോളനിയിലെ കസ്തൂരിയെന്ന അന്‍പതുകാരിയുടെ ജീവിതം നാലു മാസമായി ഇങ്ങനെയാണ്. രണ്ടു മക്കളും അവരുടെ ഭാര്യമാരും പിഞ്ചു കുട്ടികളും അംബേദ്കര്‍ നഗറിലെ വീട് വിട്ടിട്ട് 140ലധികം ദിവസങ്ങളായി. വിദേശത്തേക്ക് കടക്കാന്‍ മുനമ്പത്ത് നിന്ന് ബോട്ടില്‍ പോയ ഇവര്‍ ജീവിച്ചിരിപ്പുണ്ടോയെന്ന് മാത്രം അറിഞ്ഞാല്‍ മതി കസ്തൂരിക്ക് ഇപ്പോള്‍.
advertisement
മക്കളെയോര്‍ത്തു മദ്യപിച്ചു മാനസികനില തെറ്റിയ കസ്തൂരിയുടെ ഭര്‍ത്താവ് ശിവജ്ഞാനം വീട്ടിലേക്ക് വന്നിട്ടും നാളുകൾ ഏറെയായി. ഇതുപോലെ മക്കളെയും കുടുംബാംഗങ്ങളെയും പറ്റി യാതൊരു വിവരവുമില്ലാതെ തീ തിന്ന് ജീവിക്കുകയാണ് അംബേദ്കര്‍ നഗര്‍ കോളനിയിലെ അമ്പതിലധികം കുടുംബങ്ങള്‍.
വിദേശത്തേക്ക് കടക്കാനുള്ള ദുരാര്‍ത്തികൊണ്ടാണ് മക്കള്‍ ചതിക്കുഴിയില്‍ ചാടിയതെന്ന് അമ്മമാര്‍ കുറ്റപ്പെടുത്തുന്നു. വിദേശ നമ്പറുകളില്‍ നിന്ന് ചില കുടുംബങ്ങള്‍ക്ക് മിസ് കോള്‍ ലഭിച്ചിരുന്നു. എന്നാൽ, തിരിച്ചു വിളിക്കുമ്പോള്‍ കോള്‍ പോകുന്നില്ല. മനുഷ്യാവകാശ കമ്മീഷനും കേന്ദ്ര സര്‍ക്കാരിനും നിരവധി പരാതികള്‍ നല്‍കിയെങ്കിലും മറുപടിയില്ല. വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ കാണാനും കൂട്ടത്തോടെ കേരളത്തില്‍ വന്നു സംസ്ഥാന സര്‍ക്കാര്‍ സഹായം അഭ്യര്‍ഥിക്കാനുമാണ് ഇപ്പോള്‍ ഇവരുടെ ആലോചന.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 16, 2019 11:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുനമ്പം മനുഷ്യക്കടത്ത്: ബോട്ട് തീരം വിട്ടിട്ട് നാലുമാസം; 250 ഓളം ആളുകളെ കാണാനില്ല


