ഇടുക്കിയിൽ സ്കൂൾ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞു; 36 പേര്‍ക്ക് പരിക്ക്
- Published by:Sarika N
- news18-malayalam
Last Updated:
തിരുവനന്തപുരം തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്
ഇടുക്കി: സ്കൂൾ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 36 പേര്‍ക്ക് പരിക്കേറ്റു. കോട്ടയം ജില്ലയോട് ചേർന്ന ഇടുക്കി ജില്ലയിലെ നെല്ലാപ്പാറയിലാണ് സംഭവം. തിരുവനന്തപുരം തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ ആറുപേരുടെ നില ഗുരുതരമാണ്. ഞായറാഴ്ച അർധരാത്രി 12.45 ഓടെ അപകടം നടന്നത്.
കൊടൈക്കനാൽ സന്ദർശനം കഴിഞ്ഞ് തിരികെ മടങ്ങുകയായിരുന്നു സംഘം. വിനോദയാത്രയ്ക്ക് മൂന്ന് ബസുകളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരു ബസാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് ബസിൽ 46 വിദ്യാർഥികളും ആറ് അധ്യാപകരുമാണ് ഉണ്ടായിരുന്നത്. കുത്തനെയുള്ള ഇറക്കം ഇറങ്ങിവരവെ ബസിന്റെ നിയന്ത്രണം നഷ്ടമാവുകയും ഒരു വശത്തേക്ക് മറിയുകയുമായിരുന്നു. പരിക്കേറ്റ മുഴുവൻ വിദ്യാർഥികളെയും ഉടൻതന്നെ പാലായിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Idukki,Kerala
First Published :
December 03, 2025 7:08 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇടുക്കിയിൽ സ്കൂൾ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞു; 36 പേര്‍ക്ക് പരിക്ക്


