ശബരിമലയില്‍ ദര്‍ശനം നടത്തിയതായി യുവതി; വീഡിയോ പുറത്തുവിട്ടു
Last Updated:
കൊല്ലം: ശബരിമലയില്‍ ദര്‍ശനം നടത്തിയതായി അവകാശപ്പെട്ട് സാമൂഹിക പ്രവര്‍ത്തക രംഗത്ത്. ഇതിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. കൊല്ലം ചാത്തന്നൂര്‍ സ്വദേശിയായ 39 കാരി മഞ്ജുവാണ് ശബരിമലയില്‍ കയറിയതായി അവകാശവാദം ഉന്നയിച്ചത്.
കേരള ദളിത് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിയാണ് മഞ്ജു. ചൊവ്വാഴ്ച്ച രാവിലെ സന്നിധാനത്തെത്തിയെന്നാണ് ഇവരുടെ അവകാശവാദം. പൊലീസ് അകമ്പടി ഉണ്ടായില്ലെന്നും സാധാരണ ഭക്തര്‍ക്കൊപ്പമാണ് ദര്‍ശനം നടത്തിയെന്നും ഇവര്‍ പറഞ്ഞു. സന്നിധാനത്ത് നില്‍ക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.
മഞ്ജു നേരത്തെ ശബരിമല ദര്‍ശനത്തിനു ശ്രമിച്ചിരുന്നുവെങ്കിലും പ്രതിഷേധം കാരണം നടന്നിരിന്നില്ല. ദര്‍ശനത്തിനു ശ്രമിച്ചതിന്റെ പേരില്‍ ഇവരുടെ വീടിനു നേരെ ആക്രമണം നടന്നിരുന്നു. അതിനിടെ പമ്പയില്‍ ട്രാന്‍സ്ജണ്ടറിനെ തടഞ്ഞ സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പമ്പയില്‍ വെച്ചാണ് കസ്റ്റഡിയിലെടുത്തത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 09, 2019 7:07 PM IST