തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ ആരോഗ്യ വിഭാഗം വ്യാഴാഴ്ച നടത്തിയ പരിശോധനയിൽ അപാകത കണ്ടെത്തിയ 46 ഹോട്ടലുകൾക്ക് നഗരസഭ നോട്ടീസ് നൽകി. ആറ് സ്ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. കമലേശ്വരം മണക്കാട്, കിഴക്കേക്കോട്ട, സ്റ്റാച്യു, പാളയം, തമ്പാനൂർ, കരമന എന്നിവിടങ്ങളിലായി 59 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്.
also read:
അടിപൊളി ഫുഡ് കഴിക്കുന്നവർ അറിയാൻ; മുപ്പത് ഹോട്ടലുകളിൽ പഴകിയ ഭക്ഷണം പിടിച്ചു
ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാത്തതാണ് പൊതുവായ പ്രശ്നം. മാലിന്യങ്ങൾ തരംതിരിച്ച് സൂക്ഷിക്കാതിരിക്കുക, നിരോധിച്ച പ്ലാസ്റ്റിക് ബാഗുകൾ സൂക്ഷിക്കുക, വൃത്തിഹീനമായ ചുറ്റുപാടിൽ ഭക്ഷണങ്ങൾ സൂക്ഷിക്കുക, ഭക്ഷണങ്ങൾ അടച്ച് സൂക്ഷിക്കാതിരിക്കുക, തുടങ്ങിയ പ്രശ്നങ്ങളും കണ്ടെത്തി. ഇതു കൂടാതെ പല ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ പദാർഥങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
അപാകത കണ്ടെത്തിയ ഹോട്ടലുകൾക്ക് ഏഴ് ദിവസത്തിനകം അപാകത പരിഹരിച്ച് വിവരം റിപ്പോർട്ട് ചെയ്യുന്നതിന് നോട്ടീസ് നൽകിയിട്ടുണ്ട്. പരിശോധന തുടരുമെന്നും പൊതുജനങ്ങൾക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും മേയർ വി. കെ പ്രശാന്ത് അറിയിച്ചു.
നോട്ടീസ് നൽകിയ ഹോട്ടലുകൾ
1.തന്നൂസ് റെസ്റ്റോറന്റ് കമലേശ്വരം
2.സീനത്ത് ഹോട്ടൽ മണക്കാട്
3.അശ്വതി ടീസ്റ്റാൾ മണക്കാട്
4.റാഹത്ത് ഹോട്ടൽ, മണക്കാട്
5.ഗീതാഞ്ജലി ടിഫിൻ സെന്റർ, മണക്കാട്
6.അൽ-സഫാ റസ്റ്റോറന്റ്, കമലേശ്വരം
7.ഹോട്ടൽ പങ്കജ്, സ്റ്റാച്യു
8.ഹോട്ടൽ സഫാരി, ഓവർബ്രിഡ്ജ്
9.ഓപ്പൺഹൗസ്
10.ഹോട്ടൽ ആര്യാസ്, പുളിമൂട്
11.ചിരാഗ്-ഇൻ, സെക്രട്ടറിയേറ്റ്
12.ഹോട്ടൽ ഗീത്, പുളിമൂട്
13.സ്റ്റാച്യു റസ്റ്റോറന്റ് , സ്റ്റാച്യു
14.സംസം റസ്റ്റോറന്റ്, പാളയം
15.എംആർഎ റസ്റ്റോറന്റ്, പാളയം
16.എസ്പി കാറ്റേഴ്സ്,പിആർഎസ് ഹോസ്പിറ്റൽ ക്യാന്റീൻ, കരമന
17.നെസ്റ്റ് റസ്റ്റോറന്റ്, പിആർഎസ് ,കരമന
18.ഹോട്ടൽ കൃഷ്ണദീപം, കാലടി
19.ഹോട്ടൽ സ്വാഗത്, പാളയം
20.ട്രിവാൻഡ്രം ഹോട്ടൽ, സ്റ്റാച്യു
21.മാളിക റസ്റ്റോറന്റ്
22.ഹോട്ടൽ ടൗൺ ടവർ
23.ഹോട്ടൽ കൃഷ്ണ
24.ഹോട്ടൽ വിനോദ്, റ്റി സി 25/ 1690, മാഞ്ഞാലിക്കുളം
25.ഹോട്ടൽ അനന്താസ്, മാഞ്ഞാലിക്കുളം റോഡ്
26.ഹോട്ടൽ മുരളി, ഗാന്ധാരിയമ്മൻ കോവിൽ റോഡ്,തമ്പാനൂർ
27.ശ്രീഗുരുവായൂരപ്പൻ ഹോട്ടൽ, ഗാന്ധാരിയമ്മൻ കോവിൽ റോഡ്
28. ഹോട്ടൽ ട്രാവൻകൂർ അരമന
29.ബിസ്മി ഹോട്ടൽ, അട്ടക്കുളങ്ങര
30.ഇഫ്താർ, അട്ടക്കുളങ്ങര
31.സീനത്ത് ഫാമിലി റസ്റ്റോറന്റ്, മണക്കാട്
32.ബിസ്മി ഫാമിലി റസ്റ്റോറന്റ്, മണക്കാട്
33.അയാസ്, അട്ടക്കുളങ്ങര
34.ഹോട്ടൽ ബുഹാരി, അട്ടക്കുളങ്ങര
35.സൺ വ്യൂ, ഈസ്റ്റ് ഫോർട്ട്
36. ഹോട്ടൽ സിറ്റിടവർ, ഓവർബ്രിഡ്ജ്
37.അരുളകം ഹോട്ടൽ, തമ്പാനൂർ
38.ന്യൂപാരഗൺ തമ്പാനൂർ
39.ഹോട്ടൽ ആര്യാസ് പാർക്ക്, തമ്പാനൂർ
40.ഇന്ത്യൻ കോഫിഹൗസ്, തമ്പാനൂർ
41.ഹോട്ടൽ ചിഞ്ചൂസ്, തമ്പാനൂർ
42.ശ്രീനാരായണ റസ്റ്റോറന്റ്, തമ്പാനൂർ
43.ഇന്ത്യൻ കോഫിഹൗസ്, കെഎസ്ആർടിസി , തമ്പാനൂർ
44.ഹോട്ടൽ അന്നപൂർണ, കിള്ളിപ്പാലം
45. ഹോട്ടൽ ഫാത്തിമ, കരമന
46.സ്നാഫ് കിച്ചൻ, കരമന
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.