Political Murder| ആലപ്പുഴയിൽ സർവകക്ഷിയോഗം നാളത്തേക്ക് മാറ്റി; ഷാൻ വധത്തിൽ രണ്ട് പേർ അറസ്റ്റിൽ

Last Updated:

പിടിയിലായ രണ്ടുപേരും ആർഎസ്എസ് പ്രവർത്തകരാണ്.

ഷാന്‍
ഷാന്‍
ആലപ്പുഴ: എസ്.ഡി.പി.ഐ (SDPI)സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിനെ (KS Shan) വെട്ടിക്കൊന്ന സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. രണ്ടുപേരും കൊലപാതകത്തിന്റെ ആസൂത്രണത്തിലും ഗൂഢാലോചനയിലും പങ്കെടുത്തവരാണെന്നും എഡിജിപി വിജയ് സാഖറെ അറിയിച്ചു. പിടിയിലായ രണ്ടുപേരും ആർഎസ്എസ് പ്രവർത്തകരാണ്. പ്രസാദ്, രതീഷ് എന്നിവരാണ് അറസ്റ്റിലായത്. അതേസമയം, തങ്ങളുമായി കൂടിയാലോചിക്കാതെയാണ് സർവകക്ഷി യോഗത്തിന്റെ സമയം നിശ്ചയിച്ചതെന്ന് ബിജെപി നേതാക്കൾ വിമർശനം ഉന്നയിച്ചതിന് പിന്നാലെ ഇന്ന് വൈകിട്ട് ചേരാനിരുന്ന സർവകക്ഷി യോഗം നാളത്തേക്ക് മാറ്റി. നാളെ വൈകിട്ട് മൂന്നിനാണ് സർവകക്ഷി യോഗം നടക്കുക.
ഇന്ന് വൈകിട്ട് മൂന്നിനായിരുന്നു സർവകകക്ഷി യോഗം നിശ്ചയിച്ചിരുന്നത്. എന്നാൽ ഇന്ന് രാവിലെ അഞ്ച് മണിയിലേക്കു മാറ്റിയതായി ജില്ലാ കലക്ടര്‍ എ. അലക്‌സാണ്ടര്‍ അറിയിച്ചു. പിന്നാലെ സർവകക്ഷി യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബിജെപി വ്യക്തമാക്കി. കൊല്ലപ്പെട്ട ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജീത് ശ്രീനിവാസിന്റെ പോസ്റ്റ്മോർട്ടം വൈകിപ്പിച്ച് അനാദരം കാണിച്ചെന്ന് ആരോപിച്ചായിരുന്നു ബിജെപിയുടെ പിന്മാറ്റം. സമയം തീരുമാനിച്ചത് കൂടിയാലോചന ഇല്ലാതെയെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർ പറഞ്ഞു. ഇതിന് പിന്നാലെയാണ് സർവകക്ഷി യോഗം നാളത്തേക്ക് മാറ്റിയതായി കളക്ടർ അറിയിച്ചത്.
advertisement
ആലപ്പുഴ ജില്ലയിൽ ഇന്നലെ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നും തുടരും. കൊല്ലപ്പെട്ട എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിന്റെയും രണ്‍ജീതിന്റെയും കൊലപാതകം നാല് സംഘങ്ങള്‍ അന്വേഷിക്കും. അന്വേഷണ ചുമതലയുളള എഡിജിപി വിജയ് സാഖറെ ആലപ്പുഴയിലെത്തി ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തി. ദക്ഷിണ മേഖലാ ഐജി ഹർഷിത അട്ടല്ലൂരിയും എറണാകുളം റേഞ്ച് ഡിഐജി നീരജ് കുമാർ ഗുപ്തയും ഇന്നലെ ആലപ്പുഴയിലെത്തി. പ്രശ്നക്കാരായ നേതാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും വേണ്ടിവന്നാൽ മുൻകരുതലെന്ന നിലയിൽ കസ്റ്റഡിയിലെടുക്കാൻ നിർദേശിച്ചതായും ഡിജിപി അനിൽകാന്ത് അറിയിച്ചു. പങ്കുണ്ടെന്നു കണ്ടാൽ ഇവരെയും അറ‍സ്റ്റ് ചെയ്യും.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Political Murder| ആലപ്പുഴയിൽ സർവകക്ഷിയോഗം നാളത്തേക്ക് മാറ്റി; ഷാൻ വധത്തിൽ രണ്ട് പേർ അറസ്റ്റിൽ
Next Article
advertisement
എൻജിനീയറിങ് കോളേജിന്റെ ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് മെക്കാനിക്ക് മരിച്ചു
എൻജിനീയറിങ് കോളേജിന്റെ ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് മെക്കാനിക്ക് മരിച്ചു
  • ആലപ്പുഴ ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനീയറിങ് കോളേജിൽ ബസ് നന്നാക്കുന്നതിനിടെ മെക്കാനിക്ക് മരിച്ചു.

  • കട്ടച്ചിറ സ്വദേശി കുഞ്ഞുമോൻ ആണ് മരിച്ചത്; ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ഗുരുതരമായി പരുക്കേറ്റു.

  • വൈകിട്ട് 6:30-ന് ബസിൽ പൊട്ടിത്തെറി; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

View All
advertisement