കൊല്ലത്തിനെ വെല്ലാൻ വയനാട്ടിൽ നിന്നൊരു ഗിന്നസ് ചക്ക; തൂക്കം 52.200 കി.ഗ്രാം

Last Updated:

51.5 കിലോ ഭാരമുള്ള ചക്കയുടെ ഉടമ കൊല്ലം അഞ്ചൽ സ്വദേശി ജോണിക്കുട്ടിയാണ് നിലവിൽ കേരളത്തിൽ നിന്ന് ഗിന്നസ് റെക്കോർഡിനായി ശ്രമിക്കുന്നത്

മാനന്തവാടി: ഗിന്നസ് റെക്കോർഡ് ലക്ഷ്യമാക്കി വയനാട്ടിൽ നിന്നൊരു ചക്ക. തവിഞ്ഞാൽ പഞ്ചായത്തിലെ വരയാൽ കാപ്പാട്ടുമല വിഡ്മാൻ നിലയത്തിലാണ് ഭീമൻ ചക്ക വിളഞ്ഞിരിക്കുന്നത്. മുംബൈ മലയാളിയും, കണ്ണൂർ സ്വദേശിയുമായ വിനോദിന്റെ ഉടമസ്ഥതയിലുള്ള  കൃഷിയിടത്തിലെ ചക്ക തൂക്കിയപ്പോൾ 52.36O കിലോഗ്രാമുണ്ടായിരുന്നു.
51.5 കിലോ ഭാരമുള്ള ചക്കയുടെ ഉടമ കൊല്ലം അഞ്ചൽ സ്വദേശി ജോണിക്കുട്ടിയാണ് നിലവിൽ കേരളത്തിൽ നിന്ന് ഗിന്നസ് റെക്കോർഡിനായി ശ്രമിക്കുന്നത്. ഔദ്യോഗിക രേഖകൾ പ്രകാരം 2018 ജൂലൈയിൽ മഹാരാഷ്ട്ര പൂനെയിൽ നിന്നുമുള്ള 42.72 കി. ഗ്രാം ചക്കയാണ് ഗിന്നസ് റെക്കോർഡിൽ ഇടം പിടിച്ചിരിക്കുന്നത്.
TRENDING:അംഫാൻ അതിതീവ്ര ചുഴലിക്കാറ്റാകുന്നു; ഉച്ചയ്ക്ക് ശേഷം തീരം തൊടും; ജാഗ്രതാ നിർദേശം [NEWS]വിദ്വേഷം പരത്തുന്ന പരിപാടികൾ; സാക്കിർ നായിക്കിന്റെ പീസ് ടിവിക്ക് 2.75 കോടി രൂപ പിഴ [NEWS]ഒരേ സമയം അഞ്ച് പേർ മാത്രം; മദ്യശാലകൾ തുറക്കാനുള്ള ഒരുക്കങ്ങൾ ഇങ്ങനെ [NEWS]
പൂനയിലെ റെക്കോർഡ് തകർത്താണ്  അഞ്ചൽ  ജോണ്കുട്ടിയുടെ നെടുവിള പുത്തൻവീട്ടിലേ ചക്ക ഗിന്നസ് റെക്കോർഡിലേക്ക് എത്തുന്നത്. അവിടെ വിളഞ്ഞ തേൻ വരിക്ക ഇനത്തിലുള്ള ചക്കയുടെ തൂക്കം 51.5kg ആണ്. 97സെന്റീമീറ്റർ നീളവും ചക്കയ്ക്കുണ്ടായിരുന്നു
advertisement
എന്നാൽ ആ ചക്ക മാധ്യമങ്ങളിലൂടെ ശ്രദ്ധയാകർഷിച്ചതിന് തൊട്ടുപിന്നാലെയാണ് വയനാടൻ ചക്ക മഹാത്മ്യം ഇപ്പോൾ ലോക ശ്രദ്ധയിലേക്ക് വന്നിരിക്കുന്നത്. ഇന്ന് രാവിലെ ചക്ക താഴയിറക്കിയപ്പോൾ 52. 360 കി.ഗ്രാം തൂക്കമാണുണ്ടായിരുന്നത്.
ചക്കയിലെ അരക്കും, മറ്റും പുറത്ത് പോയതിന് ശേഷം ഇപ്പോൾ 52.200 കി.ഗ്രാം തൂക്കമുണ്ടെന്ന് തോട്ടം നോക്കി നടത്തുന്നവർ പറയുന്നു. ചക്കയുടെ വീഡിയോയും, ചിത്രങ്ങളും സഹിതം ഗിന്നസ് വേൾഡ് റിക്കോർഡ് അധികൃതരെ സമീപിക്കാനുള്ള ശ്രമത്തിലാണ് വിനോദ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊല്ലത്തിനെ വെല്ലാൻ വയനാട്ടിൽ നിന്നൊരു ഗിന്നസ് ചക്ക; തൂക്കം 52.200 കി.ഗ്രാം
Next Article
advertisement
Weekly Love Horoscope Oct 6 to 12 | പങ്കാളിയുമായി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും; തെറ്റിദ്ധാരണ നിലനില്‍ക്കും: പ്രണയവാരഫലം അറിയാം
പങ്കാളിയുമായി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും; തെറ്റിദ്ധാരണ നിലനില്‍ക്കും: പ്രണയവാരഫലം അറിയാം
  • പങ്കാളിയുമായി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് എളുപ്പമല്ല

  • വിശ്വാസപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും

  • പ്രണയത്തിനുള്ള സാധ്യത കുറവായിരിക്കും

View All
advertisement