കെട്ടിട നിർമാണത്തിനു വേണ്ടിയെടുത്ത കുഴിയിലെ വെള്ളത്തിൽ വീണ് ആറാംക്ലാസ് വിദ്യാർത്ഥി മരിച്ചു

Last Updated:

കൂട്ടുകാരോടൊപ്പം കളി കഴിഞ്ഞ് വൈകീട്ട് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടത്തിൽപെട്ടത്

കോഴിക്കോട്: കെട്ടിടനിർമാണത്തിന് വേണ്ടിയെടുത്ത കുഴിയിലെ വെള്ളത്തിൽ വീണ്‌ ആറാംക്ലാസ് വിദ്യാർത്ഥി മരിച്ചു. മുക്കം മണാശ്ശേരി നെടുമങ്ങാട് സുനിൽകുമാറിന്റെ മകൻ കാശിനാഥൻ ആണ് മരണപ്പെട്ടത്.
കൂട്ടുകാരോടൊപ്പം കളി കഴിഞ്ഞ് വൈകീട്ട് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് കുട്ടി അപകടത്തിൽപെട്ടത്. ഏറെ നേരം കഴിഞ്ഞും മകൻ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും തിരച്ചിലിലായിരുന്നു. ഒൻപതു മണിയോടെയാണ് വീടിന് തൊട്ടടുത്ത് പണി പുരോഗമിക്കുന്ന കെട്ടിടത്തിലെ വെള്ളക്കെട്ടിൽ വീണു കിടക്കുന്നതായി കണ്ടെത്തിയത്.
Also Read- പൂമ്പാറ്റയും ഉറുമ്പുമല്ല, അൽഫോൺസ് പുത്രന്റെ വീട്ടുമുറ്റത്തു നിന്നും പിടിച്ചത് 16 പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ
ഇതിനു സമീപത്തു കുട്ടിയുടെ ചെരിപ്പ് കണ്ടതിനെ തുടർന്നുള്ള തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ മണാശ്ശേരി സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കെട്ടിട നിർമാണത്തിനു വേണ്ടിയെടുത്ത കുഴിയിലെ വെള്ളത്തിൽ വീണ് ആറാംക്ലാസ് വിദ്യാർത്ഥി മരിച്ചു
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement