പാലക്കാട് വേലന്താവളത്ത് 70 കിലോ കഞ്ചാവ് പിടികൂടി; രണ്ടു പേർ അറസ്റ്റിൽ 

Last Updated:

പിടിയിലായത് കഞ്ചാവ് കടത്തിലെ മുഖ്യപ്രതി

വേലന്താവളം ചെക്ക്‌പോസ്റ്റില്‍ ജില്ലാ ലഹരിവിരുദ്ധസേനയും കൊഴിഞ്ഞാമ്പാറ പൊലീസും നടത്തിയ പരിശോധനയിലാണ് കാറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 70 കിലോ കഞ്ചാവ് പിടികൂടിയത്.
വേലന്താവളം ചെക്ക്‌പോസ്റ്റില്‍ ജില്ലാ ലഹരിവിരുദ്ധസേനയും കൊഴിഞ്ഞാമ്പാറ പൊലീസും നടത്തിയ പരിശോധനയിലാണ് കാറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 70 കിലോ കഞ്ചാവ് പിടികൂടിയത്.
പാലക്കാട്: വേലന്താവളത്ത് 70 കിലോ കഞ്ചാവ് പിടികൂടി.വേലന്താവളം ചെക്ക്‌പോസ്റ്റില്‍ ജില്ലാ ലഹരിവിരുദ്ധസേനയും കൊഴിഞ്ഞാമ്പാറ പൊലീസും നടത്തിയ പരിശോധനയിലാണ് കാറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 70 കിലോ കഞ്ചാവ് പിടികൂടിയത്. കേസില്‍ രണ്ടു പേരെ അറസ്റ്റു ചെയ്തു. നിരവധി ക്രിമിനല്‍ കേസ്സുകളിലെ പ്രതിയായ കല്ലടിക്കോട് സ്വദേശി സനു, മണ്ണാര്‍ക്കാട് സ്വദേശി ഷഫീഖ് എന്നിവരാണ് അറസ്റ്റിലായത്. ആന്ധ്രപ്രദേശില്‍ നിന്നും ആഡംബര കാറിന്റെ ഡിക്കിയില്‍ കഞ്ചാവ് ഒളിപ്പിച്ച് കടത്താനാണ് ഇവര്‍ ശ്രമിച്ചത്.
ഈ പ്രതികള്‍ നിരവധി തവണ കഞ്ചാവ് കടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. പിടിച്ചെടുത്ത കഞ്ചാവിന് 50 ലക്ഷം രൂപ വില വരും. ഒന്നാം പ്രതി സനുവിനെ ആഴ്ചകളായി പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. പാലക്കാട്, തൃശൂര്‍ , മലപ്പുറം ജില്ലകളില്‍ വില്‍പ്പന നടത്തുവാന്‍ കൊണ്ടുവന്ന കഞ്ചാവാണിതെന്നും പൊലീസ് വ്യക്തമാക്കി.സനുവിനെതിരെ മഞ്ചേരി , പെരിന്തല്‍മണ്ണ , മണ്ണാര്‍ക്കാട്, കോങ്ങാട്, എന്നീ പോലീസ് സ്റ്റേഷനുകളിലായി കഞ്ചാവ് കേസ്് നിലവിലുണ്ട്. ഇതിന് പുറമെ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലായി ഹൈവേ റോബറി, ചീറ്റിംഗ്, വധശ്രമം തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. കുഴല്‍പ്പണം കടത്തുകാരെ കൊള്ളയടിക്കുന്ന സംഘത്തിലെ പ്രധാനിയാണ് സനു.
advertisement
ആന്ധ്രയില്‍ നിന്നും കഞ്ചാവ് വരുന്നുണ്ടെന്നുള്ള രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥ് ഐ. എ.സിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് നര്‍കോട്ടിക്‌സെല്‍ ഡി വൈ എസ്. പി .സി. ഡി ശ്രീനിവാസന്റെ നേതൃത്വത്തില്‍ പാലക്കാട് ജില്ലയിലെ വിവിധ സംസ്ഥാന അതിര്‍ത്തികളില്‍ ലഹരി വിരുദ്ധ സേനയിലെ പോലീസ് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം വിന്യസിക്കുകയായിരുന്നു.
കൊഴിഞ്ഞാമ്പാറ ഇന്‍സ്‌പെക്ടര്‍ ശശിധരന്‍, സബ് ഇന്‍സ്‌പെക്ടര്‍ രാജേഷ്, ജില്ലാ ലഹരി വിരുദ്ധ സേനയിലെ അംഗങ്ങളായ .ജലീല്‍, ജോണ്‍സണ്‍,ടി ആര്‍ സുനില്‍ കുമാര്‍, റഹീം മുത്തു,സി .എസ് സാജിദ്, ആര്‍.കിഷോര്‍, കൃഷ്ണദാസ്, യു.സൂരജ് ബാബു, കെ .അഹമ്മദ് കബീര്‍, ആര്‍. വിനീഷ്, ആര്‍. രാജീദ്, എസ് .ഷനോസ്, കെ. ദിലീപ്, എസ്. ഷമീര്‍,.സമീര്‍ , എ.ആര്‍. ക്യാമ്പ് എസ് .ഐ. ഗംഗാധരന്‍, നിധീഷ്. വി, കൊഴിഞ്ഞാമ്പാറ പോലീസ് സ്റ്റേഷനിലെ എസ്. ഐ. ചന്ദ്രന്‍ , സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍. രതീഷ്, സിവില്‍ പോലീസുകാരായ സുധീഷ് കുമാര്‍, സൈബര്‍ സെല്‍ ഉദ്യോഗസ്ഥന്‍ വിഷ്ണുവി രാജ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് കടത്ത് പിടികൂടിയത്.
advertisement
അടുത്തിടെയായി പാലക്കാട്ടെ അതിര്‍ത്തി പ്രദേശങ്ങളിലൂടെ വലിയ തോതില്‍ കഞ്ചാവ് കടത്ത് നടക്കുന്നുണ്ട്. ഇതിന് പുറമെ ട്രെയിന്‍ മാര്‍ഗവും കഞ്ചാവ് കടത്ത് നടക്കുന്നു. ലഹരി കടത്ത് തടയുന്നതിനായി എക്സൈസും പൊലീസും സംയുക്തമായി പരിശോധനകള്‍ നടത്തി വരുകയാണ്.  കഴിഞ്ഞ   ദിവസം ആലത്തൂരില്‍ നിന്ന് 141 കിലോ കഞ്ചാവ് പിടികൂടിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലക്കാട് വേലന്താവളത്ത് 70 കിലോ കഞ്ചാവ് പിടികൂടി; രണ്ടു പേർ അറസ്റ്റിൽ 
Next Article
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement