ഒരുകോടി രൂപയുടെ ഭൂമി ആശാഭവനം നിർമിക്കാൻ വിട്ടുനൽകി 85 വയസ്സുകാരി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
വള്ളിയോട് മിച്ചാരംകോട് ഏറാട്ടുപറമ്പിൽ ശാന്തകുമാരിഅമ്മയാണ് തൻറെ പേരിലുള്ള വീടും സ്ഥലവും നവോത്ഥാന പരിഷത്തിന് ആശാഭവനത്തിനയി കൈമാറിയിത്.
പാലക്കാട്: 66 സെന്റ് സ്ഥലവും വീടും ആശാഭവനം നിർമിക്കാൻ വിട്ടുനൽകി 85 വയസ്സുകാരി. വള്ളിയോട് മിച്ചാരംകോട് ഏറാട്ടുപറമ്പിൽ ശാന്തകുമാരിഅമ്മയാണ് തൻറെ പേരിലുള്ള വീടും സ്ഥലവും നവോത്ഥാന പരിഷത്തിന് ആശാഭവനത്തിനയി കൈമാറിയിത്. ഒരു കോടി രൂപ വിലമതിക്കുന്ന ഭൂമി സേവനപ്രവർത്തനങ്ങൾക്കായി നൽകിയത്.
ആരുമില്ലാതെ ഒറ്റപ്പെടുന്ന വയോധികർക്കായ ആശ്വാസകേന്ദ്രം നിർമിക്കണമെന്നത് തന്റെ അമ്മ പാറുക്കുട്ടിയമ്മയുടെ ആഗ്രഹമായിരുന്നെന്നു ശാന്തകമാരി പറയുന്നു. ഭർത്താവ് സി.രാധാകൃഷ്ണനും മകൻ ഷാജിയും മരിച്ചതോടെ ശാന്തകുമാരി ഒറ്റയ്ക്കാണ് താമസം.
Also Read-മൂന്ന് മാതാപിതാക്കളും നാല് കുട്ടികളും; കൗതുകമായി ‘ട്രയോ കപ്പിൾ’
ഷാജിയുടെ മക്കളുടെ അനുവാദത്തോടെ ഭൂമിയുടെ രേഖകൾ കൈമാറുകയായിരുന്നു. ഈ സ്ഥലത്ത് സേവാഭാരതിയുടെ നേതൃത്വത്തിൽ നവോത്ഥാന പരിഷത്ത് ആശാഭവനം നിർമിക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Kerala
First Published :
May 12, 2023 1:59 PM IST