ന്യൂയോര്‍ക്ക്: പരമ്പരാഗത വിവാഹ സങ്കല്‍പ്പങ്ങളെ മാറ്റിമറിക്കുന്ന ജീവിതം നയിക്കുന്ന മൂവര്‍ സംഘത്തിന്റെ ദാമ്പത്യ ജീവിതം പലര്‍ക്കും കൗതുകമാകുകയാണ്. തന്റെ സുഹൃത്തുക്കളും ദമ്പതികളുമായ സണ്ണിയും സ്പീറ്റിയുമായി ചേര്‍ന്ന് ഒരു കുടുംബമാണ് പിഡ്ഡോ കൗര്‍ എന്നയാള്‍ സൃഷ്ടിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷമായി ഇവര്‍ മൂന്ന് പേരും ദമ്പതികളായി ജീവിച്ച് വരികയാണ്. മൂവര്‍ക്കും കൂടി നാല് മക്കളുമുണ്ട്. സണ്ണി-സ്പീറ്റി സിംഗ് ദമ്പതികള്‍ 2003ലാണ് വിവാഹിതരാകുന്നത്. ഇന്ത്യന്‍ രീതിയിലായിരുന്നു ഇവരുടെ വിവാഹം. ഇവര്‍ക്ക് രണ്ട് പെണ്‍കുട്ടികളാണുള്ളത്. പിന്നീട് ഇവര്‍ പിഡ്ഡോ കൗറിനെ തങ്ങളുടെ ദാമ്പത്യത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളാണുള്ളത്.
പരമ്പരാഗതമല്ലെന്ന് നാട്ടുകാര്‍ വിലയിരുത്തിയെങ്കിലും വളരെ സന്തോഷത്തോടെയാണ് ഇവര്‍ ഈ ബന്ധം നിലനിര്‍ത്തിക്കൊണ്ടുപോകുന്നത്. എല്ലാ ബന്ധങ്ങളിലേയും പോലെ ആശങ്കകളും വഴക്കുകളും ഇവര്‍ക്കിടയിലും ഉണ്ടാകാറുണ്ട്. എന്നാല്‍ അവയെല്ലാം മറികടക്കാന്‍ തങ്ങള്‍ക്കിടയില്‍ തന്നെ ചില നിയമങ്ങള്‍ ഇവര്‍ പാലിക്കുന്നുമുണ്ട്. 2009ലാണ് പിഡ്ഡോ കൗര്‍ വിവാഹിതയായത്. കാലിഫോര്‍ണിയയിലെ ഒരു ഇന്ത്യന്‍ പൗരനുമായിട്ടായിരുന്നു വിവാഹം. എന്നാല്‍ ഈ ബന്ധം അധികം നാള്‍ നിലനിന്നില്ല.
വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ പിഡ്ഡോ വിവാഹമോചനം നേടുകയായിരുന്നു. തന്റെ പങ്കാളിയില്‍ നിന്നും അകന്ന് നില്‍ക്കാന്‍ പിഡ്ഡോ തെരഞ്ഞെടുത്ത സ്ഥലമാണ് ഇന്ത്യാന. അവിടെ വെച്ചാണ് പിഡ്ഡുവിനെ സണ്ണിയും സ്പീറ്റിയും തങ്ങളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്. ഒരാഴ്ചയോളം തങ്ങളുടെ വീട്ടില്‍ കഴിയാമെന്ന് അവര്‍ പിഡ്ഡുവിനോട് പറഞ്ഞിരുന്നു. സ്പീറ്റി, ഭർത്താവ് സണ്ണി അവരുടെ രണ്ട് മക്കൾ എന്നിവരടങ്ങിയ കുടുംബത്തിനൊപ്പം കുറച്ച് ദിവസം ചിലവഴിച്ച് മടങ്ങാമെന്ന് കരുതിയാണ് പിഡു എത്തിയത്. എന്നാൽ ക്രമേണ സ്പീറ്റിയും പിഡുവും തമ്മിൽ സ്വവർഗ്ഗ പ്രണയത്തിലായി.
ഭാര്യയും സുഹൃത്തും പ്രണയത്തിലായത് സണ്ണി പക്വതയോടെയാണ് കേട്ടത്. പതിയെ ഇയാളും പിഡുവിനോട് അടുത്തു. മൂവരും തമ്മിൽ പിരിയാനാകാത്ത വിധം അടുത്തതോടെ ‘ത്രപ്പിൾ’ പങ്കാളികളായി ഒരുമിച്ച് ജീവിതം ആരംഭിക്കുകയായിരുന്നു. ദമ്പതികള്‍ എന്ന നിലയില്‍ വളരെ സന്തോഷത്തോടെയാണ് ഇവര്‍ കഴിയുന്നത്. എന്നാല്‍ അക്കാര്യം അംഗീകരിക്കാന്‍ പരമ്പരാഗത സമൂഹത്തിന് ഇതുവരെ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ തങ്ങളുടെ കുടുംബത്തിലെ ചില ബന്ധുക്കളെ ഇവര്‍ക്ക് അകറ്റി നിര്‍ത്തേണ്ടി വന്നിട്ടുമുണ്ട്.
വേര്‍പിരിയലിന്റെ വേദന അറിയാത്ത പക്ഷം അവര്‍ക്ക് തങ്ങളുടെ ജീവിതത്തെപ്പറ്റി ഒന്നും മനസ്സിലാക്കാന്‍ സാധിക്കില്ലെന്നാണ് ഇത്തരക്കാരെപ്പറ്റിയുള്ള ദമ്പതികളുടെ പ്രതികരണം. ഒരു കുടുംബമായി ജീവിക്കാന്‍ കഴിഞ്ഞതില്‍ മൂന്നുപേരും സന്തുഷ്ടരാണ്. എന്നാല്‍ എല്ലാ ബന്ധങ്ങളിലേയും പോലെ പ്രശ്‌നങ്ങളും വഴക്കുകളും തങ്ങള്‍ക്കിടയിലും ഉണ്ടാകാറുണ്ടെന്നും എന്നാല്‍ അതെല്ലാം മറികടന്ന് മുന്നോട്ട് പോകാനുള്ള വഴി തങ്ങള്‍ തന്നെ കണ്ടെത്തിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.
തങ്ങളുടെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ ഓരോ ദിവസവും ശ്രമിക്കാറുണ്ടെന്നും വളരെ സമയമെടുത്താണ് തങ്ങള്‍ക്കിടയിലെ വഴക്കുകളും അസൂയയും ഇല്ലാതാക്കിയതെന്നും ഇവര്‍ പറഞ്ഞു. ഓരോ വഴക്കും തങ്ങളെ കൂടുതല്‍ കൂടുതല്‍ അടുപ്പിച്ച് നിര്‍ത്തിയെന്നും ദമ്പതികള്‍ പറഞ്ഞു. പരസ്പരമുള്ള അസൂയയും വഴക്കും ഒഴിവാക്കാന്‍ തങ്ങള്‍ തന്നെ ചില മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. മൂന്ന് പേര്‍ക്കിടയിലും രഹസ്യങ്ങള്‍ പാടില്ല, ഒറ്റയ്ക്കുള്ള ഡേറ്റ് നൈറ്റുകള്‍ ഇല്ല എന്നിവയാണ് ഇപ്പോഴും പിന്തുടരുന്ന പ്രധാന നിയമങ്ങളെന്നും ദമ്പതികള്‍ പറയുന്നു.എന്താണ് തങ്ങള്‍ക്കിടയില്‍ നടക്കുന്നത് എന്ന് അറിയാനുള്ള ആകാംഷയാണ് പലര്‍ക്കുമെന്നും ദമ്പതികള്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.