വരുമാനം കുത്തനെ ഇടിഞ്ഞു: ശബരിമലയിൽ ദേവസ്വത്തിന് നഷ്ടമായത് 95.65 കോടി
Last Updated:
മണ്ഡല കാലത്ത് 58.91 കോടിയുടെയും മകരവിളക്കിന് 36.73 കോടിയുടെയും കുറവുണ്ടായി.
സന്നിധാനം: മണ്ഡല-മകര വിളക്ക് തീര്‍ഥാടന കാലത്ത് ശബരിമലയില്‍ നിന്നുള്ള വരുമാനത്തില്‍ ദേവസ്വം ബോര്‍ഡിനുണ്ടായ നഷ്ടം 95.65 കോടി രൂപ. മണ്ഡല കാലത്ത് 58.91 കോടിയുടെയും മകരവിളക്കിന് 36.73 കോടിയുടെയും കുറവുണ്ടായി. ശനിയാഴ്ച വരെയുളള കണക്കാണ് പുറത്തുവന്നിരിക്കുന്നത്.
മണ്ഡലകാലത്തെ 105,11,93,917 രൂപയുടെ വരുമാനമാണ് ആകെയുണ്ടായത്. മകരവിളക്കു കാലത്ത് ഇത് 63,00,69,947 രൂപയും. അതേസമയം കഴിഞ്ഞ വര്‍ഷം മണ്ഡല കാലത്ത് 164,03,89,374 രൂപയും മകരവിളക്കിന് 99,74,32,408 രൂപയുമായിരുന്നു ശബരിമലയില്‍ നിന്നുള്ള വരുമാനം.
മകരവിളക്കിന് 28.32 കോടി രൂപയ്ക്ക് അരവണയും 3.09 കോടി രൂപയ്ക്ക് അപ്പവും വിറ്റുപോയി. കാണിക്കയായി മകരവിളക്കു കാലത്ത് 24.57 കോടി രൂപയും ലഭിച്ചു.
advertisement
സുപ്രീംകോടതിയുടെ സ്ത്രീ പ്രവേശന വിധിക്ക് അനുകൂലമായി സംസ്ഥാന സര്‍ക്കാരും ദേവസ്വവും നിലപാടെടുത്തതോടെ സംഘപരിവാര്‍ സംഘടനകള്‍ കാണിക്ക ഇടരുതെന്ന കാമ്പയിനുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ ഭക്തരുടെ വരവില്‍ കുറവുണ്ടായതും ദേവസ്വത്തിന് വരുമാന നഷ്ടമുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 19, 2019 8:37 PM IST