തുമ്പിക്കൈ അറ്റനിലയിൽ കുട്ടിയാന; അതിരപ്പിള്ളിയിൽനിന്ന് നൊമ്പരക്കാഴ്ച
- Published by:Anuraj GR
- news18-malayalam
Last Updated:
ഏതെങ്കിലും മൃഗം ആക്രമിച്ചപ്പോഴോ, അപകടത്തിലോ, എന്തെങ്കിലും കുടുക്കിലോ പെട്ട് തുമ്പിക്കൈ അറ്റുപോയതാകാമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്
തൃശൂര്‍: തുമ്പിക്കൈ അറ്റുപോയ നിലയില്‍ കുട്ടിയാനയെ കണ്ടെത്തി. തൃശൂർ അതിരപ്പിള്ളി പ്ലാന്റേഷന്റെ എണ്ണപ്പനത്തോട്ടത്തിലാണ് തുമ്പിക്കൈ അറ്റ നിലയിൽ കുട്ടിയാനയെ കണ്ടെത്തിയത്. അഞ്ച് ആനകള്‍ അടങ്ങുന്ന കൂട്ടത്തിലാണ് കുട്ടിയാനയുള്ളത്.
ഏഴാറ്റുമുഖം മേഖലയില്‍ ചൊവ്വാഴ്ച ഇറങ്ങിയ ആനക്കൂട്ടത്തിലാണ് അമ്മയാനയോടൊപ്പം തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനയെ കണ്ടത്. ഏതെങ്കിലും മൃഗം ആക്രമിച്ചപ്പോഴോ, അപകടത്തിലോ, എന്തെങ്കിലും കുടുക്കിലോ പെട്ട് തുമ്പിക്കൈ അറ്റുപോയതാണോ എന്ന് വ്യക്തമല്ല.
നാട്ടുകാരനായ സജില്‍ ആണ് ആനക്കുട്ടിയെ കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ജില്ലാ പൊലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ജിലേഷ് ചന്ദ്രൻ സ്ഥലത്തെത്തി ചിത്രങ്ങള്‍ പകർത്തി. തുമ്പിക്കൈ ഇല്ലാതെ കുട്ടിയാനയ്ക്ക് ജീവിക്കാന്‍ സാധിക്കുമോയെന്ന ആശങ്കയുണ്ട്. നിലവിൽ മറ്റ് ആരോഗ്യപ്രശ്നങ്ങളോ അസ്വസ്ഥതയോ കുട്ടിയാന പ്രകടിപ്പിക്കുന്നില്ല.
advertisement
News Summary- A calf elephant found near Athirappilly Thrissur kerala with its trunk chopped off. The elephant was part of a five member herd which came to the oil palm plantation under Plantation corporation of Kerala at Ezhattumukham on Tuesday evening. Jilesh Chandran, an officer with special branch of Kerala police too the video as informed by Sajil Shaju, a native. The place is 53 kilometres away from Thrissur town
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Thrissur,Kerala
First Published :
January 11, 2023 12:04 PM IST