പത്തനംതിട്ടയിൽ സർക്കാര്‍ സ്കൂളിലെ പ്യൂണിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
- Published by:Nandu Krishnan
- news18-malayalam
Last Updated:
ശനിയാഴ്ചയാണ് ഊട്ടുപാറയിലെ ഒരു പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
പത്തനംതിട്ടയിൽ സർക്കാര്‍ സ്കൂളിലെ പ്യൂണിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.പത്തനംതിട്ട കൂടല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്യൂണായ മുതുപേഴുങ്കല്‍ സ്വദേശി ബെജിയേയാണ്(52) ഊട്ടുപാറയിലെ ഒരു പറമ്പിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മുൻപ് ജോലിചെയ്തിരുന്ന എലിമുള്ളംപ്ലാക്കലിലെ സര്‍ക്കാര്‍ സ്കൂളിലെ പ്രധാനാധ്യാപിക അഴിമതിക്കാരിയാണെന്നാരോപിച്ച് ബെജി വിദ്യാഭ്യാസ വകുപ്പിന് കത്തുകൾ അയച്ചിരുന്നു. ഇതിനെത്തുടർന്ന് തനിക്കെതിരെ അപകീർത്തിരമായ പ്രചരണം നടത്തിയെന്നാരോപച്ച് പ്രധാനാധ്യാപിക ബെജിക്കെതിരെ പൊലീസിൽ പരാതി നൽകുകയും പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
ഈ കേസിന്റെ കാര്യത്തിന് ഇരു കൂട്ടരെയും സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും എസ്എച്ച്ഒ സ്ഥലത്തില്ലാത്തതിനാൽ ആവശ്യ കാര്യങ്ങൾ ചോദിച്ചറിഞ്ഞ് മറ്റൊരു ദിവസം വരാൻ ഇരു കൂട്ടരോടും പൊലീസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ബെജിയെ കാണാതാകുന്നത്. തുടർന്ന് ശനിയാഴ്ചയാണ് ഊട്ടുപാറയിലെ ഒരു പറമ്പിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Kerala
First Published :
June 07, 2025 5:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പത്തനംതിട്ടയിൽ സർക്കാര്‍ സ്കൂളിലെ പ്യൂണിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി