മലയാളി വിദ്യാർഥിനി റഷ്യയിലെ തടാകത്തിൽ വീണ് മരിച്ചു
- Published by:Anuraj GR
- news18-malayalam
Last Updated:
സഹപാഠികൾക്കൊപ്പം വിനോദയാത്ര പോയപ്പോൾ അബദ്ധത്തിൽ തടാകത്തിൽ വീഴുകയായിരുന്നുവെന്നാണ് മലയാളി വിദ്യാർഥികൾ ബന്ധുക്കളെ അറിയിച്ചത്
കണ്ണൂർ: മലയാളി മെഡിക്കൽ വിദ്യാർഥിനി റഷ്യയില്‍ തടാകത്തില്‍ വീണ് മരിച്ചു. കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിനി ഇ. പ്രത്യൂഷയാണ് (24) മരിച്ചത്. മുഴപ്പിലങ്ങാട് കുറുമ്പ ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഷെര്‍ളിയുടെ ഏക മകളാണ് പ്രത്യൂഷ.
റഷ്യയിലെ സ്മോളൻസ്ക് സ്റ്റേറ്റ് മെഡിക്കല്‍ കോളജില്‍ നാലാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു പ്രത്യൂഷ. ഒപ്പം പഠിച്ചിരുന്ന മലയാളി വിദ്യാർഥികളാണ് പ്രത്യൂഷയുടെ മരണവിവരം ഞായറാഴ്ച ഉച്ചയോടെ ബന്ധുക്കളെ അറിയിച്ചത്. അതേസമയം പ്രത്യുഷയുടെ മരണത്തെക്കുറിച്ച് കോളേജ് അധികൃതർ ഇതുവരെ തങ്ങളെ ഒരു വിവരവും അറിയിച്ചിട്ടില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
സഹപാഠികൾക്കൊപ്പം വിനോദയാത്ര പോയപ്പോൾ അബദ്ധത്തിൽ തടാകത്തിൽ വീഴുകയായിരുന്നുവെന്നാണ് മലയാളി വിദ്യാർഥികൾ ബന്ധുക്കളെ അറിയിച്ചത്. പ്രത്യൂഷയ്ക്കൊപ്പം മറ്റ് രണ്ടുപേർ കൂടി അപകടത്തിൽപ്പെട്ടിരുന്നു. എന്നാൽ അവരെ രണ്ടുപേരെയും ഒപ്പമുണ്ടായിരുന്നവർ രക്ഷപെടുത്തി. കയത്തിൽ അകപ്പെട്ട പ്രത്യുഷയെ റെസ്ക്യൂ സർവീസ് സേനയെത്തിയാണ് പുറത്തെടുത്തത്.
advertisement
അടുത്ത ഓഗസ്റ്റില്‍ നാട്ടില്‍ വരാനിരിക്കെയാണ് പ്രത്യൂഷ അപകടത്തിൽ മരിച്ചത്. മൃതദേഹം ബുധനാഴ്ച മുംബൈ വഴി നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kannur,Kerala
First Published :
June 26, 2023 6:48 AM IST