പടയപ്പയോട് കടുത്ത ആരാധന; സ്വന്തംനാട്ടിൽ കാട്ടുകൊമ്പന്‍റെ പേര് സൂപ്പർമാർക്കറ്റിന് നൽകി വ്യാപാരി
- Published by:Anuraj GR
- news18-malayalam
Last Updated:
ആയിരക്കണക്കിന് തോട്ടം തൊഴിലാളികൾ ദിവസേന എത്തുന്ന തിരക്കേറിയ ഭാഗത്താണ് രമേഷിന്റ പടയപ്പയെന്ന് പേരിട്ടിരിക്കുന്ന സുപ്പർ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്
ഇടുക്കി: പടയപ്പയോട് ആരാധന മൂത്ത വ്യാപാരി തന്റെ പുതിയതായി ആരംഭിച്ച സൂപ്പർ മാർക്കറ്റിന് പടയപ്പ സൂപ്പർ മാർക്കറ്റ് എന്ന് പേരിട്ടു. പച്ചക്കറി മാർക്കറ്റിലെ രമേഷ് എന്ന യുവ വ്യാപാരിയാണ് കാട്ടാനയോട് ആരാധ മൂത്ത് തന്റെ സ്ഥാപനത്തിന് പടയപ്പയുടെ പേര് നൽകിയത്.
ആയിരക്കണക്കിന് തോട്ടം തൊഴിലാളികൾ ദിവസേന എത്തുന്ന തിരക്കേറിയ ഭാഗത്താണ് രമേഷിന്റ പടയപ്പയെന്ന് പേരിട്ടിരിക്കുന്ന സുപ്പർ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഉപ്പു മുതൽ കർപ്പൂരം വരെ ഇദ്ദേഹത്തിന്റ വ്യാപാര സ്ഥാപനത്തിൽ ലഭിക്കും. സാധനങ്ങളുടെ വില ചീട്ടുമുതൽ ബില്ലുവരെ പടയപ്പ സൂപ്പർ മാർക്കറ്റ് എന്ന പേരിൽ പ്രിന്റ് ചെയ്ത ചീട്ടുകളിലാണ് നൽകുന്നത്.
ആറുപടയപ്പൻ എന്ന് അറിയപ്പെടുന്ന മുരുകൻ വളരെ ശക്തിയുള്ള ദൈവമാണ്. മാത്രമല്ല മൂന്നാറിലെ ജനവാസ മേഖലയിൽ സ്ഥിരം സാനിധ്യമുള്ള കാട്ടാന പടയപ്പ എല്ലാവർക്കും സുപരിചിതനാണ്. അതുകൊണ്ടാണ് തന്റെ പുതിയ സ്ഥാപനത്തിന് പടയപ്പ സൂപ്പർ മാർക്കറ്റ് എന്ന പേര് നൽകിയതെന്ന് യുവ വ്യാപാരി രമേഷ് പറയുന്നു.
advertisement
പടയപ്പയെന്ന കാട്ടുകൊമ്പൻ ജനവാസ മേഖലയിൽ ഇറങ്ങി വിലസാൻ തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിടുകയാണ്. ഭക്ഷണം തേടിയെത്തുന്ന ഗജവീരൻ അത് ലഭിച്ചാൽ പിന്നെ അവിടെ നിന്ന് മടങ്ങും. മാത്രമല്ല ആരെയും ശല്യപ്പടുത്താതെ ഉപദ്രവിക്കാതെ മടങ്ങുന്ന ആന മൂന്നാറുകാരുടെ പ്രീയപ്പെട്ടവനും കൂടിയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Idukki,Kerala
First Published :
January 30, 2024 7:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പടയപ്പയോട് കടുത്ത ആരാധന; സ്വന്തംനാട്ടിൽ കാട്ടുകൊമ്പന്‍റെ പേര് സൂപ്പർമാർക്കറ്റിന് നൽകി വ്യാപാരി