ടിവി കാണാൻ റിമോട്ട് നല്‍കിയില്ല; കായംകുളത്ത് ഏഴാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ചു

Last Updated:

ടിവിയുടെ റിമോട്ട് അമ്മയോട് ചോദിച്ചിട്ട് നൽകാത്തതിനെ തുടർന്ന് ഏഴാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി.

കായംകുളം കണ്ടല്ലൂരിൽ ടിവിയുടെ റിമോട്ട് ചോദിച്ചിട്ട് നൽകാത്തതിനെ തുടർന്ന് ഏഴാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി. പുല്ല്കുളങ്ങര കരിപ്പോലിൽ തങ്കച്ചൻ- സിന്ധു ദമ്പതികളുടെ മകൻ ആദിത്യൻ (12) ആണ് കിടപ്പുമുറിയിലെ ജനലിൽ തൂങ്ങിമരിച്ചത്.
മാതാവിനോട് റിമോട്ട് ചോദിച്ചിട്ടും നൽകാത്തതിനെ തുടർന്ന് ഇന്നലെ രാത്രി ഉറങ്ങാൻ കയറിയതാണ് ആദിത്യൻ. ഇന്ന് ഉച്ചയോടെ വീട്ടുകാർ മുറിയുടെ വാതിൽ തള്ളി തുറന്നു കയറി നോക്കിയപ്പോഴാണ് ജനലിൽ ആദിത്യനെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.
കനകക്കുന്ന് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. എൻ ആർ പി എം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ആദിത്യൻ. സഹോദരൻ അശ്വിൻ.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ടിവി കാണാൻ റിമോട്ട് നല്‍കിയില്ല; കായംകുളത്ത് ഏഴാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ചു
Next Article
advertisement
റെയ്ഡിനിടെ ദുൽഖർ സൽമാനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി
റെയ്ഡിനിടെ ദുൽഖർ സൽമാനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി
  • ദുൽഖർ സൽമാനെ ഭൂട്ടാൻ വാഹന തട്ടിപ്പുമായി ബന്ധപ്പെട്ട റെയ്ഡിനിടെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി.

  • മമ്മൂട്ടി, ദുൽഖർ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിലും 17 ഇടത്തും ഇഡി റെയ്ഡ് നടത്തി.

  • ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ട് അഞ്ച് ജില്ലകളിലായി വാഹന ഡീലർമാരുടെ വീടുകളിലും പരിശോധന നടന്നു.

View All
advertisement