പത്തുപേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
- Published by:Anuraj GR
- news18-malayalam
Last Updated:
കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെ പാൽ വാങ്ങാന്‍ പോയ ഏറ്റുമാനൂര്‍ എസ്.ഐ മാത്യൂ പോളിനാണ് ആദ്യം നായയുടെ കടിയേറ്റത്
കോട്ടയം: പത്തുപേരെ കടിച്ച തെരുവിനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കോട്ടയം വൈക്കത്താണ് സംഭവം. വൈക്കത്ത് അടുത്തിടെ രണ്ടാമത്തെ നായയ്ക്കാണ് വൈക്കത്ത് പേവിഷബാധ സ്ഥിരീകരിക്കുന്നത്. മുഖത്തും വയറിലും ഉള്‍പ്പെടെയാണ് ആളുകള്‍ക്ക് കടിയേറ്റത്. തിരുവല്ലയിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെ പാൽ വാങ്ങാന്‍ പോയ ഏറ്റുമാനൂര്‍ എസ്.ഐ മാത്യൂ പോളിനാണ് ആദ്യം നായയുടെ കടിയേറ്റത്. തുടര്‍ന്ന് റോഡിലൂടെ പോവുകയായിരുന്ന മറ്റ് നിരവധി യാത്രക്കാരെയും നായ ആക്രമിച്ചിരുന്നു. ഒരാളുടെ മുഖത്തും മറ്റൊരാളുടെ വയറിനും മറ്റുള്ളവരുടെ കൈക്കും കാലിനുമാണ് കടിയേറ്റത്. നിലവില്‍ കടിയേറ്റവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തെരുവുനായകളേക്കുറിച്ച് ഡോക്യുമെന്‍ററി ഷൂട്ട് ചെയ്യുന്നതിനിടെ യുവാവിന് കടിയേറ്റു
രൂക്ഷമായ തെരുവുനാശല്യത്തെക്കുറിച്ച് ബോധവൽക്കരണ നടത്താനായി ഡോക്യൂമെന്‍ററി ഷൂട്ട് ചെയ്യാൻ ശ്രമിച്ച യുവാവിന് കടിയേറ്റു. മാളയിലാണ് ഡോക്യുമെന്‍ററി ചിത്രീകരിക്കുന്നതിനിടെ യുവാവിന് തെരുവുനായയുടെ കടിയേറ്റത്. നായ കടിച്ച് പരിക്കേറ്റ മൈത്ര സ്വദേശി മോഹനനെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
advertisement
തിങ്കളാഴ്ച രാവിലെയോടെയാണ് സംഭവം. തെരുവുനായ്ക്കളുടെ ആക്രമണത്തെ കുറിച്ച് ഡോക്യുമെന്ററി ചിത്രീകരിക്കാനായാണ് മോഹനൻ എത്തിയത്. കുണ്ടൂർ കടവിലെത്തി വീഡിയോ ചിത്രീകരിക്കുന്നതിനിടെ അവിടെ ഉണ്ടായിരുന്ന നായ്ക്കൾ മോഹനനെ ആക്രമിക്കുകയായിരുന്നു. കാലിലും കൈയിലും കടിയേറ്റ മോഹനനെ സമീപവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്.
ഇടുക്കിയിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ പൊലീസ് നായ യുവതിയെ കടിച്ചു
ജില്ലാതല സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ യുവതിക്ക് പോലീസ് നായയുടെ കടിയേറ്റു. വാഴത്തോപ്പ് വടക്കേടത്ത് ഷാൻറി ടൈറ്റസിനാണ് കടിയേറ്റത്. ബെൽജിയം മനിലോയിസ് വിഭാഗത്തിൽപ്പെട്ട നായയാണ് യുവതിയെ കടിച്ചത്. യുവതിയെ ഇടുക്കി മെഡിക്കൽ കോളേജിലെ ചികിത്സയ്ക്കുശേഷം വിട്ടയച്ചു.
advertisement
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ അവസാന പരിപാടിയായി ഡോഗ് സ്ക്വാഡിന്റെ പ്രത്യേക ഷോ ഉണ്ടായിരുന്നു. ഇതിനിടെ അസ്വസ്ഥനായ നായക്കളിലൊന്നിനെ പരിശീലകർ പുറത്തേക്ക് മാറ്റി. പുറത്തേക്ക് നീങ്ങുന്നതിനിടെ യുവതിയുടെ അരികിൽ എത്തിയപ്പോൾ പെട്ടെന്ന് നായ ആക്രമിക്കുകയായിരുന്നു. യുവതിയുടെ കൈക്കാണ് നായ കടിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 19, 2022 10:26 PM IST