ഇന്ധനവില വര്‍ധനവ്; കേന്ദ്ര സര്‍ക്കാരും ബിജെപിയും കോടികളുടെ കൊള്ള നടത്തുന്നു; എ വിജയരാഘവന്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് അഞ്ച് ലക്ഷം കേന്ദ്രങ്ങളില്‍ 20 ലക്ഷം പേരെ അണിനിരത്തി എല്‍ഡിഎഫ് വന്‍ പ്രതിഷേധം ഉയര്‍ത്തുമെന്ന് വിജയരാഘവന്‍ പറഞ്ഞു
തിരുവനന്തപുരം: ഇന്ധനവില വര്‍ധനവില്‍ കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയും വിമര്‍ശിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. കോവിഡ് മഹാമാരിയില്‍ ജനങ്ങള്‍ പൊറുതി മുട്ടു്‌മ്പോഴും ഇന്ധനവില ദിവസേന വര്‍ദ്ധിപ്പിക്കുയാണെന്ന് അദ്ദേഹം പറഞ്ഞു. എണ്ണക്കമ്പനികളുടെ ചൂട്ടുപിടിച്ച് മോദി സര്‍ക്കാരും ബിജെപിയും കോടികളുടെ കൊള്ളയാണ് നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് അഞ്ച് ലക്ഷം കേന്ദ്രങ്ങളില്‍ 20 ലക്ഷം പേരെ അണിനിരത്തി എല്‍ഡിഎഫ് വന്‍ പ്രതിഷേധം ഉയര്‍ത്തുമെന്ന് വിജയരാഘവന്‍ പറഞ്ഞു. ബുധനാഴ്ച വൈകിട്ട് നാലിന് തദ്ദേശ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് പ്രതിഷേധം.
ഇന്ധനവില വര്‍ധനവിനെതിരെയുള്ള കേരളത്തിന്റെ പ്രതിഷേധം രാജ്യത്തെ ഏറ്റവും വലിയ പ്രതിഷേധമായി ജ്വലിച്ചുയരുമെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. കോവിഡ് മഹാമാരിയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ജനങ്ങളെ പകല്‍കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
advertisement
അതേസമയം സിപിഎമ്മും ഡിവൈഎഫ്‌ഐയും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പാര്‍ട്ടിക്കായി പ്രവര്‍ത്തന ഫണ്ട് നല്‍കുന്നത് കേരളത്തില്‍ നിന്നാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. സ്വര്‍ണ കടത്ത് പണത്തില്‍ നിന്നും ലഭിക്കുന്ന വിഹിതം ആണോ വിവിധ സംസ്ഥാനങ്ങളില്‍ സിപിഎം വിതരണം ചെയ്യുന്നത് എന്ന് എ എന്‍ രാധാകൃഷ്ണന്‍ ചോദിച്ചു. ഡിവൈഎഫ്‌ഐയുടെ ഫണ്ട് സ്രോതസ്സ് പരിശോധിക്കണമെന്നും എ എന്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.
പിണറായി വിജയന്റെ ഭരണത്തിന്‍ കീഴില്‍ സംസ്ഥാനത്ത് സ്വര്‍ണ്ണക്കടത്ത് കൂടി എന്ന് രാധാകൃഷ്ണന്‍ ആരോപിച്ചു. നിലവില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അതാണ് സൂചിപ്പിക്കുന്നത്. ഒരു സമാന്തര ഭരണസംവിധാനം ആയി കൊട്ടേഷന്‍ സംഘങ്ങള്‍ മാറിക്കഴിഞ്ഞു. ഇരുപത്തി രണ്ട് തവണ അര്‍ജുന്‍ ആയങ്കി സ്വര്‍ണം കടത്തിയതായാണ് കസ്റ്റംസ് നല്‍കുന്ന വിവരം. 17 കിലോ സ്വര്‍ണം ഇതുവരെ ഇയാള്‍ കടത്തിയെന്നാണ്.
advertisement
രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ കൊടുവള്ളി സംഘത്തിന്റെ സ്വര്‍ണ്ണം തട്ടിയെടുക്കാന്‍ ആണ് കണ്ണൂര്‍ സംഘം അര്‍ജുന്‍ ആയങ്കിയുടെ നേതൃത്വത്തില്‍ നടന്നത്. കൊടുവള്ളി സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുള്ളവരാണ് സിപിഎം സംസ്ഥാന സെക്രട്ടറി ആയിരുന്ന കോടിയേരി ബാലകൃഷ്ണന്‍ മിനി കൂപ്പര്‍ യാത്ര ചെയ്യാനായി നല്‍കിയത്. സിപിഎമ്മിന് സ്വര്‍ണ്ണക്കടത്ത് സംഘവുമായുള്ള ബന്ധം സൂചിപ്പിക്കുന്നത് ആയിരുന്നു ഈ സംഭവം എന്നും എ എന്‍ രാധാകൃഷ്ണന്‍ ആരോപിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 28, 2021 7:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇന്ധനവില വര്‍ധനവ്; കേന്ദ്ര സര്‍ക്കാരും ബിജെപിയും കോടികളുടെ കൊള്ള നടത്തുന്നു; എ വിജയരാഘവന്‍



