'സംസ്ഥാന പൊലീസ് സേനയിലും തീവ്രവാദ സംഘങ്ങളുടെ സ്ലീപ്പിങ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്'; കെ സുരേന്ദ്രന്‍

Last Updated:

സംസ്ഥാന പൊലീസ് മേധാവിയുടെ വെളിപ്പെടുത്തല്‍ ഗൗരവമേറിയതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ പ്രതികരിക്കണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു

കെ സുരേന്ദ്രൻ
കെ സുരേന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയിലും തീവ്രവാദ സംഘങ്ങളുടെ സ്ലീപ്പിങ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തില്‍ ഐഎസ് സാന്നിധ്യം ശക്തിപ്പെട്ടുവരികയാണെന്നും സ്ലീപ്പിങ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വെളിപ്പെടുത്തിയിരുന്നു.
സംസ്ഥാന പൊലീസ് മേധാവിയുടെ വെളിപ്പെടുത്തല്‍ ഗൗരവമേറിയതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ പ്രതികരിക്കണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് ഐഎസ് സാന്നിധ്യവും സ്ലീപ്പിങ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. പൊലീസ് ആസ്ഥാനത്തെ കമ്പ്യൂട്ടര്‍ കൈകാര്യം ചെയ്യുന്ന സബ് ഇന്‍സ്‌പെക്ടര്‍ ഷാജഹാന്‍ ഐഎസുമായി ബന്ധപ്പെട്ട തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.
പൊലീസിന്റെ ഇമെയില്‍ ചോര്‍ത്തിക്കൊടുത്തുവെന്ന കണ്ടെത്തലുകള്‍ ഇയാള്‍ക്കെതിരെ ഉയര്‍ന്നിരുന്നു. പൊലീസ് ഉദ്യോഗസ്ഥാന്‍ നടപടിക്ക് വിധേയമായിരുന്നു. എന്നാല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പൊലീസ് ഉദ്യോഗസ്ഥനെ തിരിച്ചെടുക്കുകയും സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.
advertisement
പത്താനപുരത്തും കോന്നിയിലും ജലാറ്റിന്‍ സ്റ്റിക്ക് കണ്ടെത്തിയ സംഭവത്തില്‍ ഒരു ഇന്റലിജന്‍സ് ഡിവൈഎസ്പി സംശയത്തിന്റെ മുനയിലായി. കൊല്ലത്തുള്ള ഡിവൈഎസ്പി ഭീകരപ്രവര്‍ത്തകരെ സഹായിച്ചു. കേരള പൊലീസ് അന്വേഷണം നടത്തുകയും അയാളെ കോട്ടയത്തേക്ക് സ്ഥലം മാറ്റുകയും ചെയ്തു. പൊലീസ് സേനയില്‍ ഭീകരവാദികളുടെ സാന്നിധ്യം ശക്തമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് ഐഎസ് സാന്നിധ്യമുണ്ടെന്നും റിക്രൂട്ട്‌മെന്റ് ഉണ്ടെന്നും ബിജെപി തുടക്കം മുതല്‍ പറഞ്ഞതാണെന്നും വിവിധ കേന്ദ്ര ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
You may also like:ബാങ്ക് കവർച്ച നടത്തി യുവാവിന്റെ ആഢംബര ജീവിതം; അച്ഛന് സമ്മാനമായി കാർ, അമ്മയ്ക്ക് സ്വർണാഭരണങ്ങൾ
അതേസമയം സംസ്ഥാനത്ത് ലൗ ജിഹാദ് ഇല്ലെന്നും ഐഎസ് നേതൃത്വത്തിലല്ല ഇത് നടക്കുന്നതെന്നും രാഷ്ട്രീയ നിലപാട് സ്വീകരിച്ചവരാണ് ഇടതുപക്ഷമെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. കൂടാതെ സംസ്ഥാനത്തെ പല സര്‍വകലാശാലയിലും ഐഎസിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വിദേശ വിദ്യാര്‍ത്ഥികള്‍ കടന്നുവരുന്നുണ്ടെന്നും സുരേന്ദ്ര ആരോപിച്ചു. സിറിയ, അഫ്ഗാനിസ്ഥാന്‍, ഇറാഖ് തുടങ്ങി. രാജ്യങ്ങളില്‍ നിന്ന് കേരളത്തിലെ സര്‍വകലാശാലകളിലേക്ക് 1042 വിദ്യാര്‍ത്ഥികളാണ് പ്രവേശനം ആവശ്യപ്പെട്ടിരിക്കുന്നത്.
advertisement
ഇക്കര്യത്തില്‍ സംസ്ഥാന സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും എന്ത് നടപടിയാണ് സ്വീകരിക്കാന്‍ പോകുന്നതെന്ന് അദ്ദേഹം ചോദിച്ചു. സ്ലീപ്പിങ് സെല്ലുകളെ കണ്ടില്ലെന്ന് നടിക്കുകയും രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഐഎസിനെ സഹായിക്കുകയുമാണ് ചെയ്യുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സംസ്ഥാന പൊലീസ് സേനയിലും തീവ്രവാദ സംഘങ്ങളുടെ സ്ലീപ്പിങ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്'; കെ സുരേന്ദ്രന്‍
Next Article
advertisement
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
  • സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു.

  • ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ് റിപ്പോർട്ടർ ടി വി ഉടമയടക്കം എട്ടുപേരെതിരെ കേസ് നൽകി.

  • വ്യാജവാർത്തകൾ ഏഴു ദിവസത്തിനകം പിൻവലിച്ച് മാപ്പ് പറയണമെന്ന് വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു.

View All
advertisement