ABVP | 'സംസ്ഥാന ഓഫീസിനു നേരെയുള്ള സിപിഎം ആക്രമണം ഭരണപരാജയം മറച്ചുപിടിക്കാൻ': എബിവിപി
- Published by:user_57
- news18-malayalam
Last Updated:
എകെജി സെന്റർ ആക്രമണത്തിന് ശേഷം തലസ്ഥാനത്തെ എബിവിപി സംസ്ഥാന ഓഫീസിനും സിപിഎം ജില്ലാ കമ്മറ്റി ഓഫീസിനും നേരെയുള്ള ആക്രമണം സംഘർഷം സൃഷ്‌ടിച്ചിരിക്കുകയാണ്
തിരുവനന്തപുരം: കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എബിവിപി സംസ്ഥാന ഓഫീസ് (ABVP state office) സിപിഎം (CPM) അക്രമിച്ചത് ഭരണപരാജയം മറച്ചുവെക്കാൻ വേണ്ടിയാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി.
"വഞ്ചിയൂർ സംസ്‌കൃത കോളേജിലെ വിദ്യാർത്ഥികൾ കഴിഞ്ഞ കുറച്ചു നാളുകളായി കോളേജിന് മുൻവശത്തെ റോഡ് നന്നാക്കുന്നതുമായി ബന്ധപ്പെട്ട് വാർഡ് കൗൺസിലർ ഗായത്രി ബാബുവിനെ കാണുവാൻ ശ്രമിച്ചിരുന്നു. പക്ഷേ സിപിഎമ്മിന്റെ ഗുണ്ടാസംഘങ്ങൾ കൗൺസിലറെ കാണുന്നതിൽ നിന്ന് വിദ്യാർത്ഥികളെ വിലക്കി. തുടർന്ന് വാർഡിലെ ഒരു പ്രോഗ്രാമിൽ പങ്കെടുത്ത് ഇറങ്ങിയ കൗൺസിലറെ നേരിൽ കണ്ട് നിവേദനം നൽകിയ വിദ്യാർത്ഥികളെ വഞ്ചിയൂർ ബാബുവിന്റെ നേതൃത്വത്തിൽ സിപിഎം, സിഐടിയു ഗുണ്ടകൾ ചേർന്ന് അക്രമം അഴിച്ചുവിടുകയായിരുന്നു. വാർഡിലെ ഭരണപരാജയം ചൂണ്ടിക്കാണിച്ച ജാള്യത മറക്കാനായിരുന്നു അക്രമം. തുടർന്ന് സ്വയരക്ഷാർത്ഥം വിദ്യാർത്ഥികൾ സമീപത്തുള്ള എബിവിപി ഓഫീസിലേക്ക് ഓടിക്കയറുകയായിരുന്നു. അവരെ കിട്ടാതെ വന്നതോടെ എബിവിപി ഓഫീസ് ആക്രമിക്കുകയായിരുന്നു," ശ്രീഹരി പറഞ്ഞു.
advertisement
പോലീസ് അക്രമിസംഘങ്ങൾക്ക് ഒത്താശ ചെയ്തുവെന്നും അക്രമം നോക്കിനിന്ന പോലീസ് സിപിഎം ലോക്കൽ സെക്രട്ടറിയെക്കാൾ ഭംഗിയായി പാർട്ടിക്കൂറ് കാണിച്ചു."
Also Read- 'AKG സെന്ററിന് പന്നി പടക്കം എറിഞ്ഞവരാണ് CPM ജില്ലാ കമ്മിറ്റി ഓഫീസും ആക്രമിച്ചത്'; വിവി രാജേഷ്
''എബിവിപി സംസ്ഥാന ഓഫീസിലെ പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്ത പോലീസ് നടപടി അങ്ങേയറ്റം പ്രകോപനപരമാണ്. സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനും ഭരണ പരാജയം മറച്ചുപിടിക്കാനുമാണ് സിപിഎം അക്രമങ്ങൾക്ക് നേതൃത്വം നൽകുന്നത്. എകെജി സെന്റർ അക്രമമെന്ന നാടകം പരാജയപ്പെട്ട സിപിഎം ഇന്ന് പുതിയ കഥകളുമായി ഇറങ്ങുകയാണ്. ഈ വിഷയത്തിലും അന്വേഷണം ശരിയായ ദിശയിൽ നടന്നാൽ കേസ് ഈപി ജയരാജനിൽ എത്തി നിൽക്കും," എബിവിപി സംസ്ഥാന സെക്രട്ടറി ആരോപിച്ചു. "അതുകൊണ്ടാണ് ഇത്രയുംവലിയ പ്രകോപനങ്ങളുണ്ടായിട്ടും പോലീസ് വേണ്ട മുൻകരുതലുകൾ സ്വികരിക്കാതിരുന്നത്. സിപിഎമ്മിന്റെ ഇത്തരം കൊലക്കത്തിരാഷ്ട്രീയത്തെയും അക്രമങ്ങളെയും പൊതുസമൂഹത്തെയും വിദ്യാർത്ഥികളെയും അണിനിരത്തി ചെറുക്കുമെന്നും" ശ്രീഹരി പ്രസ്താവനയിൽ പറഞ്ഞു.
advertisement
എകെജി സെന്റർ ആക്രമണത്തിന് ശേഷം തലസ്ഥാനത്തെ എബിവിപി സംസ്ഥാന ഓഫീസിനും സിപിഎം ജില്ലാ കമ്മറ്റി ഓഫീസിനും നേരെയുള്ള ആക്രമണം സംഘർഷം സൃഷ്‌ടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് വഞ്ചിയൂരിലെ എബിവിപി ഓഫീസിനു നേരെ ആക്രമണമുണ്ടായത്. സംഭവത്തിന് പിന്നിൽ സിപിഎം എന്ന് എബിവിപി ആരോപിച്ചു.
ഓഗസ്റ്റ് 27 പുലർച്ചയോടെ സിപിഎം ജില്ലാ കമ്മറ്റി ഓഫീസിനു നേരെയും ആക്രമണമുണ്ടായി. മൂന്നു ബൈക്കുകളിലായി വന്ന ആറ് പേർ ജില്ലാ കമ്മറ്റി ഓഫീസിനു നേരെ കല്ലെറിയുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
advertisement
Summary: ABVP attributes misgovernance of CPM the reason behind attack to its state office in Thiruvananthapuram the other day. The district office of the CPM too got under attack in the wee hours of August 27, Saturday
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Aug 27, 2022 9:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ABVP | 'സംസ്ഥാന ഓഫീസിനു നേരെയുള്ള സിപിഎം ആക്രമണം ഭരണപരാജയം മറച്ചുപിടിക്കാൻ': എബിവിപി







