നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ലോറിയില്‍ നിന്നും വീണ കയറില്‍ സ്‌കൂട്ടര്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം

  ലോറിയില്‍ നിന്നും വീണ കയറില്‍ സ്‌കൂട്ടര്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം

  • Last Updated :
  • Share this:
   തിരുവനന്തപുരം: ലോറിയില്‍ നിന്നും റോഡിലേക്ക് വീണ കയര്‍ സ്‌കൂട്ടറില്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. പൂവാര്‍ ഉച്ചക്കട കുളത്തൂര്‍ തുമ്പക്കല്‍ ലക്ഷം വീട് കോളനിയില്‍ അനിത ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴരയോടെ കരമനയിലായിരുന്നു അപകടം.

   അനിത സഞ്ചരിച്ച സ്‌കൂട്ടറിനു മുന്നില്‍ പോയ ലോറിയില്‍ കെട്ടിയിരുന്ന കയര്‍ അഴിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. ഈ കയറില്‍ പിന്നാലെയെത്തിയ അനിതയുടെ സ്‌കൂട്ടറിന്റെ ടയര്‍ കുരുങ്ങി.

   Also Read നഴ്‌സിംഗ് അസിസ്റ്റന്റിനെ മരിച്ചനിലയില്‍ കണ്ടെത്തി

   ഇതോടെ നിയന്ത്രണം തെറ്റിയ സ്‌കൂട്ടര്‍ മറിയുകയും ഡിവൈഡറിലേക്ക് തലയിടിച്ച് അനിത വീഴുകയും ചെയ്തു.

   പൊലീസെത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അനിതയുടെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.    
   First published:
   )}