advertisement

Amala Paul| 'ദേവിയെ കണ്ടില്ലെങ്കിലും ആ ചൈതന്യം അനുഭവിച്ചു'; മതപരമായ വിവേചനം മാറണമെന്ന് അമലാ പോൾ

Last Updated:

റോഡിൽ നിന്ന് ദർ‌ശനം നടത്തി പ്രസാദവും വാങ്ങി അമല പോൾ മടങ്ങുകയായിരുന്നു

കൊച്ചി: പ്രശസ്തമായ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ ദർശനം നിഷേധിച്ച സംഭവത്തിൽ പ്രതികരണവുമായി നടി അമല പോൾ. ദേവിയെ കണ്ടില്ലെങ്കിലും ആ ചൈതന്യം അനുവഭിച്ചുവെന്ന് നടി കുറിച്ചു. ക്ഷേത്രത്തിലെ രജിസ്റ്ററിൽ എഴുതിയ കുറിപ്പിലാണ് അമല പോൾ തന്റെ വികാരം പങ്കുവെച്ചത്.
”മതപരമായ വിവേചനം 2023ലും നിലനിൽക്കുന്നുവെന്നതിൽ ദുഃഖവും നിരാശയുമുണ്ട്. എനിക്ക് ദേവിയുടെ അടുത്തേക്ക് പോകാനായില്ല, പക്ഷെ അകലെ നിന്ന് ആ ചൈതന്യം അനുഭവിക്കാനായി. മതപരമായ വിവേചനത്തിൽ ഉടൻ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തിലല്ലാതെ മനുഷ്യരായി നമ്മെ പരിഗണിക്കുന്ന സമയം വരും” – ക്ഷേത്ര രജിസ്റ്ററിൽ താരം കുറിച്ചു.
നടതുറപ്പ് ഉത്സവത്തോട് അനുബന്ധിച്ച് ഇന്നലെയാണ് നടി ക്ഷേത്ര ദർശനത്തിനായി എത്തിയത്. എന്നാൽ ക്ഷേത്രത്തിൽ ഹിന്ദുമതവിശ്വാസികൾക്ക് മാത്രമാണ് പ്രവേശനമെന്ന ആചാരം ചൂണ്ടിക്കാട്ടിയാണ് അധികൃതർ ദർശനം നിഷേധിച്ചത്. തുടർന്ന് റോഡിൽ നിന്ന് ദർ‌ശനം നടത്തി പ്രസാദവും വാങ്ങി അമല പോൾ മടങ്ങുകയായിരുന്നു.
advertisement
തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ പാർവതീ ദേവിയുടെ 12 ദിവസത്തെ നടതുറപ്പ് ഉത്സവം ഇന്നലെയാണ് സമീപിച്ചത്. 1991 മേയിൽ രൂപീകൃതമായ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റിനു കീഴിലാണ് ഇപ്പോൾ ക്ഷേത്ര ഭരണം.
അതേസമയം, നിലവിലെ ആചാരങ്ങൾ പാലിക്കുക മാത്രമാണ് ചെയ്തതെന്ന് ക്ഷേത്ര ഭാരവാഹികൾ ന്യൂസ് 18നോട് പറഞ്ഞു.
”ഇതരമത വിശ്വാസികൾ അമ്പലത്തിൽ എത്തുന്നില്ലെന്ന് പറയുന്നില്ല. പക്ഷെ അതൊന്നും ആരും അറിയുന്നില്ല. എന്നാൽ ഒരു സെലിബ്രിറ്റി വരുമ്പോൾ അതു വിവാദമാകും. ഇത് മനസിലാക്കിയാണ് ഇടപെട്ടത്”- ട്രസ്റ്റ് സെക്രട്ടറി പ്രസൂൺ കുമാർ വ്യക്തമാക്കി.
advertisement
ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബുവും ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തി. വിശ്വാസിയായ ഒരു അന്യമതസ്ഥന് അനുവാദം നിഷേധിക്കുകയും അവിശ്വാസിയും ക്ഷേത്രധ്വംസകനുമായ ഒരു ഹിന്ദുവിന് അവന്റെ ജന്മാവകാശം മാത്രം കണക്കിലെടുത്ത് ക്ഷേത്രഭരണത്തിനുവരെ അവസരം നൽകുന്നതിനെ യുക്തി ചോദ്യം ചെയ്യപ്പെടാവുന്നതാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഈ വിഷയത്തിൽ ചർച്ച നടത്തി കാലോചിതമായ ഒരു തീരുമാനം എടുക്കുന്നത് ഉചിതമായിരിക്കുമെന്നും ആർ വി ബാബു പ്രതികരിച്ചു.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
Amala Paul| 'ദേവിയെ കണ്ടില്ലെങ്കിലും ആ ചൈതന്യം അനുഭവിച്ചു'; മതപരമായ വിവേചനം മാറണമെന്ന് അമലാ പോൾ
Next Article
advertisement
‘ന്യൂറോ സർജനെന്ന വ്യാജേന സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍’; തിരുവനന്തപുരം‌ മെഡിക്കല്‍ കോളേജില്‍ യുവതി പിടിയില്‍
‘ന്യൂറോ സർജനെന്ന വ്യാജേന സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍’; തിരുവനന്തപുരം‌ മെഡിക്കല്‍ കോളേജില്‍ യുവതി പിടിയില്‍
  • തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഡോക്ടർ ചമഞ്ഞ് യുവതിയെ സുരക്ഷാ ജീവനക്കാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

  • വാർഡുകളിൽ വ്യാജ ന്യൂറോ സർജൻ വേഷത്തിൽ ചുറ്റിയ യുവതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് സംശയം.

  • ഭർത്താവ് ശ്രീചിത്രയിൽ ജോലി ചെയ്യുന്നുവെന്ന യുവതിയുടെ മൊഴി തെറ്റാണെന്ന് പൊലീസ് കണ്ടെത്തി.

View All
advertisement