റോഡ് അറ്റകുറ്റപ്പണി; 'മഴയാണ് തടസമെന്ന് ജനം അറിയേണ്ടതില്ല; അങ്ങനെയെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡ് കാണില്ല'; ജയസൂര്യ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
റോഡ് നികുതി അടയ്ക്കുന്നവര്‍ക്ക് നല്ല റോഡ് വേണമെന്നും മോശം റോഡുകളില്‍ വീണു മരിച്ചാല്‍ ആര് സമാധാനം പറയുമെന്നും ജയസൂര്യ ചോദിച്ചു
തിരുവനന്തപുരം: റോഡ് അറ്റകുറ്റപ്പണിയെ വിമര്‍ശിച്ച് നടന്‍ ജയസൂര്യ(Jayasurya). മഴയാണ് തടസമെന്നത് ജനം അറിയേണ്ടതില്ലെന്നും അങ്ങനെയെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡ് കാണില്ലെന്നും ജയസൂര്യ പറഞ്ഞു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ(Minister Mohammad Riyas) സാന്നിധ്യത്തിലായിരുന്നു റോഡ് അറ്റകുറ്റപ്പണികളെ ജയസൂര്യ വിമര്‍ശിച്ചത്.
റോഡ് നികുതി അടയ്ക്കുന്നവര്‍ക്ക് നല്ല റോഡ് വേണമെന്നും മോശം റോഡുകളില്‍ വീണു മരിച്ചാല്‍ ആര് സമാധാനം പറയുമെന്നും ജയസൂര്യ ചോദിച്ചു. റോഡുകളിലെ കുഴികളില്‍ വീണ് ജനങ്ങള്‍ മരിക്കുമ്പോള്‍ കരാറുകാരന് ഉത്തരവാദിത്തം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പിഡബ്ല്യൂഡി റോഡ് പരിപാലന ബോര്‍ഡ് സ്ഥാപിക്കല്‍ പദ്ധതി ഉദ്ഘാടനവേളയിലായിരുന്നു ജയസൂര്യയുടെ അഭിപ്രായം. പരിപാടിയുടെ ആദ്യഘട്ടമായി, ഇത്തരം റോഡുകളുടെ വിവരങ്ങള്‍ പൊതുമരാമത്ത് വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 2514 പദ്ധതികളിലാണ് പരിപാലന കാലാവധി നിലനില്‍ക്കുന്നത്.
advertisement
പ്രവൃത്തികള്‍ കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പ്രത്യേക പരിശോധനാസംഘത്തെ നിയമിക്കും. അതേക്കുറിച്ചു പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മൂന്നംഗസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് റോഡ് അറ്റകുറ്റപ്പണിക്ക് മഴയാണ് പ്രധാന തടസ്സം. മഴ കഴിഞ്ഞാലുടന്‍ പണി ആരംഭിക്കും. ഇതിനായി 271.41 കോടി അനുവദിച്ചു. തങ്ങളുടെ കീഴിലെ റോഡുകളുടെ വിവരം എന്‍ജിനിയര്‍മാര്‍ പരിശോധിച്ച് ഫോട്ടോസഹിതം ചീഫ് എന്‍ജിനിയര്‍മാരെ അറിയിക്കുന്ന സംവിധാനം ഏര്‍പ്പെടുത്തും. പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളുടെ നിലവാരം പരിശോധിക്കാന്‍ പുതിയ സംഘത്തെ നിയോഗിക്കുമെനന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 04, 2021 11:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
റോഡ് അറ്റകുറ്റപ്പണി; 'മഴയാണ് തടസമെന്ന് ജനം അറിയേണ്ടതില്ല; അങ്ങനെയെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡ് കാണില്ല'; ജയസൂര്യ