സംസ്ഥാനത്ത് വാക്‌സിന്‍ എടുക്കാനുള്ളത് 1707 അധ്യാപകര്‍; കണക്കുകള്‍ പുറത്തുവിട്ട് മന്ത്രി വി ശിവന്‍കുട്ടി

Last Updated:

വാക്‌സിന്‍ എടുക്കാത്ത അധ്യാപക-അനധ്യാപകര്‍ ഏറ്റവും കൂടുതലുള്ളത് മലപ്പുറത്തും ഏറ്റവും കുറവ് വയനാട്ടിലുമാണ്.

മന്ത്രി വി ശിവൻകുട്ടി
മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍(Covid Vaccine) എടുക്കാത്ത അധ്യാപകരുടെയും അനധ്യാപകരുടെയും കണക്ക് പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി(Minister V Sivankutty). അധ്യാപകരും അനധ്യാപകരുമായി 1707 പേരാണ് ഇതുവരെയും വാക്‌സിന്‍ സ്വീകരിക്കാത്തത്. ഇവരില്‍ 1066 പേര്‍ എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ അധ്യാപകരാണ്.
വാക്‌സിന്‍ എടുക്കാത്ത അധ്യാപക-അനധ്യാപകര്‍ ഏറ്റവും കൂടുതലുള്ളത് മലപ്പുറത്തും(201) ഏറ്റവും കുറവ് വയനാട്ടിലുമാണ്(29). ആദ്യ ഘട്ടത്തില്‍ അയ്യായിരത്തോളം അധ്യാപകര്‍ വാക്‌സിന്‍ എടുത്തിരുന്നില്ല. എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 1066 അധ്യാപകരും 189 അനധ്യാപകരും വാക്സിന്‍ എടുക്കാനുണ്ട്.
പട്ടിക ഇന്നലെ പുറത്ത് പ്രസിദ്ധീകരിക്കും എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നത്.വാക്സിന്‍ സ്വീകരിക്കാത്ത അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനാണ് സര്‍ക്കാര്‍ നീക്കം.
ജില്ലാ അടിസ്ഥാനത്തിലെ കണക്ക്
തിരുവനന്തപുരം  110
കൊല്ലം 90
പത്തനംതിട്ട  51
advertisement
ആലപ്പുഴ 89
കോട്ടയം 74
ഇടുക്കി 43
എറണാകുളം 106
തൃശൂർ 124
പാലക്കാട് 61
മലപ്പുറം 201
കോഴിക്കോട് 151
വയനാട് 29
കണ്ണൂർ 90
കാസർകോട് 36
സ്‌കൂളുകളില്‍ ക്ലാസുകള്‍ തുടങ്ങിയെങ്കിലും വാക്സിനെടുക്കാത്ത അയ്യായിരത്തോളം അധ്യാപകരുണ്ടെന്നായിരുന്നു നിഗമനം. ഇവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അധ്യാപകര്‍ മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാകേണ്ടിവരും.
advertisement
ഹയര്‍ സെക്കന്‍ഡറി അധ്യാപകരില്‍ 200 പേരും അനധ്യാപകരില്‍ 23 പേരും വാക്‌സീനെടുത്തിട്ടില്ലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. വിഎച്ച് എസ് ഇയില്‍ 229 അധ്യാപകര്‍ വാക്‌സീനെടുത്തിട്ടില്ല.
വാക്സിനെടുക്കാത്ത അധ്യാപകരും അനധ്യാപകരും സ്‌കൂളില്‍ സ്‌കൂളിലെത്തേണ്ടെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്. സ്‌കൂളുള്‍ തുറന്ന ഒരു മാസം ആകുമ്പോഴും വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ എണ്ണത്തില്‍ കാര്യമായ മാറ്റമില്ലാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംസ്ഥാനത്ത് വാക്‌സിന്‍ എടുക്കാനുള്ളത് 1707 അധ്യാപകര്‍; കണക്കുകള്‍ പുറത്തുവിട്ട് മന്ത്രി വി ശിവന്‍കുട്ടി
Next Article
advertisement
ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്ത്; ഓപ്പറേഷൻ നുംഖോറിൽ ദുൽഖറിന്റെ 2 വാഹനങ്ങൾ പിടിച്ചെടുത്തു
ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്ത്; ഓപ്പറേഷൻ നുംഖോറിൽ ദുൽഖറിന്റെ 2 വാഹനങ്ങൾ പിടിച്ചെടുത്തു
  • കസ്റ്റംസ് നടത്തിയ പരിശോധനയിൽ ദുൽഖർ സൽമാന്റെ രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തു.

  • കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നായി 11 വാഹനങ്ങളും കസ്റ്റംസ് പിടിച്ചെടുത്തു.

  • പൃഥ്വിരാജിന്റെ വീടുകളിലും ദുൽഖറിന്റെ വീട്ടിലും കസ്റ്റംസ് റെയ്ഡ് നടത്തി.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement