നടൻ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിംഗ് ലൈസൻസ് ഒരു മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു
- Published by:Vishnupriya S
- news18-malayalam
Last Updated:
ബൈക്ക് യാത്രികനെ ഇടിച്ചതിന് ശേഷം വാഹനം നിര്‍ത്താതെ പോയതിലാണ് നടപടി
നടൻ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിംഗ് ലൈസൻസ് ഒരു മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. അപകടമുണ്ടാക്കിയതിന് ശേഷം വാഹനം നിർത്താതെ പോയ കേസിലാണ് നടപടി. നടന്റെ ലൈസൻസ് ഒരു മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. എറണാകുളം ആർടിഒയാണ് നടപടി എടുത്തത്. മോട്ടോർ വാഹനവകുപ്പിന്റെ പരിശീലന ക്ലാസിലും പങ്കെടുക്കാൻ ശ്രീനാഥ് ഭാസിക്ക് നിർദേശം നൽകിയിട്ടുണ്ട്. ബൈക്ക് യാത്രികനെ ഇടിച്ചതിന് ശേഷം വാഹനം നിര്‍ത്താതെ പോയതില്‍ ശ്രീനാഥ് ഭാസിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയക്കുകയായിരുന്നു. സെൻട്രല്‍ പൊലീസാണ് താരത്തിനെതിരെ കേസെടുത്തത്. കഴിഞ്ഞ മാസം ആയിരുന്നു സംഭവം. മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഫഹീമിനെയാണ് താരത്തിന്റെ കാര്‍ ഇടിച്ചത്. ബൈക്കിലിടിച്ചത് മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുമ്പോഴെന്നാണ് മൊഴി. ബൈക്ക് യാത്രികന് പരുക്കേറ്റ കാര്യം അറിഞ്ഞില്ലെന്നും മൊഴിയിൽ പറയുന്നു. സംഭവം നടന്ന സമയത്ത് കാറില്‍ ഉണ്ടായിരുന്നവരെ കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
October 15, 2024 8:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നടൻ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിംഗ് ലൈസൻസ് ഒരു മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു