ഇന്റർഫേസ് /വാർത്ത /Kerala / Actress Attack Case | '84 വയസുള്ള അമ്മയുടെ മുറിയിലും അന്വേഷണസംഘം'; കുടുംബത്തെ കൂട്ടത്തോടെ പ്രതികളാക്കുന്ന സമീപനമെന്ന് ദിലീപ്

Actress Attack Case | '84 വയസുള്ള അമ്മയുടെ മുറിയിലും അന്വേഷണസംഘം'; കുടുംബത്തെ കൂട്ടത്തോടെ പ്രതികളാക്കുന്ന സമീപനമെന്ന് ദിലീപ്

ദിലീപ്

ദിലീപ്

നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസിന്റെ എഫ്ഐആർ റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി കോടതി പരിഗണിക്കുമ്പോഴാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

  • Share this:

കുടുംബത്തെ കൂട്ടത്തോടെ പ്രതികളാക്കുന്ന സമീപനമാണ് അന്വേഷണസംഘം സ്വീകരിക്കുന്നതെന്ന് ദിലീപ് (Dileep). അന്വേഷണത്തിന്റെ പേരില്‍ 84 വയസുള്ള അമ്മയുടെ മുറിയില്‍ പോലും അന്വേഷണസംഘം കയറിയിറങ്ങുകയാണെന്നും ദിലീപ് ആരോപിച്ചു. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസിന്റെ എഫ്ഐആർ റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി കോടതി പരിഗണിക്കുമ്പോഴാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

ദിലീപിനെതിരൊയ വധഗൂഢാലോചനാക്കേസിന്റെ നിലനിൽപ്പിൽ സംശയമുന്നയിച്ച് ഹൈക്കോടതി. വെറുതെ പറയുന്നത് എങ്ങനെ വധഗൂഢാലോചനയാകുമെന്ന കോടതി ചോദ്യത്തിന് വ്യക്തമായ തെളിവുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. കേസിന്റെ പേരില്‍ നടക്കുന്നത് പീഡനമാണെന്ന് ദിലീപ് കോടതിയില്‍ ബോധിപ്പിച്ചു. എഫ് ഐ ആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ നാളെയും വാദം തുടരും. ഗൂഢാലോചനക്കേസിന്റെ ഗൗരവവും വ്യാപ്തിയും നിലനിൽപ്പും പരിശോധിച്ചാണ് കോടതി ചില ചോദ്യങ്ങള്‍ ഉന്നയിച്ചത്. വെറുതേ പറയുന്നത് വധഗൂഢാലോനയാകുമോ എന്നായിരുന്നു കോടതിയുടെ ആദ്യത്തെ ചോദ്യം. കേസ് നിലനല്‍ക്കണമെങ്കില്‍ ഗൂഢോലചനയുടെ അടിസ്ഥാനത്തില്‍ കുറ്റകൃത്യം ചെയ്യേണ്ടതില്ലേ എന്നും കോടതി ആരാഞ്ഞു.

എന്നാല്‍ ദിലീപ് പറഞ്ഞത് വെറുംവാക്കല്ലെന്നും ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ബാലചന്ദ്രകുമാര്‍ ശബ്ദരേഖയടക്കമുള്ള തെളിവുകള്‍ കൈമാറിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. കേസിന്റെ പേരില്‍ നടക്കുന്നത് പീഡനമാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് മുന്‍കൂര്‍ജാമ്യ ഉത്തരവില്‍ തന്നെ കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

Bishop Franco Mulakkal| ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയതിനെതിരെ കന്യാസ്ത്രീ ഹൈക്കോടതിയിൽ 

കൊച്ചി: ബലാത്സംഗ കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ (Bishop Franco Mulakkal) കുറ്റ വിമുക്തനാക്കിയ വിചാരണ കോടതി വിധിയ്‌ക്കെതിരെ കന്യാസ്ത്രീ ഹൈക്കോടതിയെ (High Court) സമീപിച്ചു. തെളിവുകള്‍ പരിശോധിയ്ക്കുന്നതില്‍ വിചാരണ കോടതി പരാജയപ്പെട്ടുവെന്നാണ് അപ്പീലില്‍ ചൂണ്ടിക്കാണിച്ചിരിയ്ക്കുന്നത്. കേസില്‍ അപ്പീല്‍ പോകാന്‍ പ്രോസിക്യൂഷന് സര്‍ക്കാര്‍ അനുമതി നല്‍കി.

Also read- ഗ്യാസ് സിലിണ്ടർ തുറന്നുവച്ച് ആത്മഹത്യാ ഭീഷണി; സിൽവർലൈൻ സർവേക്കെതിരേ കൊല്ലത്ത് പ്രതിഷേധം

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കഴിഞ്ഞ ജനുവരി 14 നായിരുന്നു കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കിയത്. തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നായിരുന്നു കോടതി വ്യക്തമാക്കിയിരുന്നത്. ഇരയുടെ മൊഴിയില്‍ സ്ഥിരതയില്ലെന്നും ഉത്തരവില്‍  ചൂണ്ടിക്കാണിച്ചിരുന്നു. വിചാരണ കോടതിയുടെ വിധി തെറ്റായ രീതിയിലുള്ളതാണെന്നാണ് വ്യക്തമാക്കിയാണ് കന്യാസ്ത്രീ ഹൈക്കോടതിയെ സമീപിച്ചിരിയ്ക്കുന്നത്.

Also read- K. M. Shaji| ആര്‍എസ്എസ് വോട്ടില്‍ ജയിക്കുന്നുവെങ്കിലും ആശയപരമായി അവർ തോൽക്കുകയാണ്: കെ എം ഷാജി

വിചാരണ കോടതി വിധിയ്‌ക്കെതിരെ അപ്പീല്‍ പോകണമെന്ന് പോലീസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം സര്‍ക്കാര്‍ എ ജിയുടെ നിയമോപദേശം തേടി. കേസില്‍ അപ്പീല്‍ പോകാനുള്ള സാധ്യതയുണ്ടെന്നായിരുന്നു എ ജി നല്‍കിയ മറുപടി. എ ജിയുടെ നിയമോപദേശം കൂടി പരിഗണിച്ചാണ് കേസില്‍ അപ്പീല്‍ പോകാന്‍ പ്രോസിക്യൂഷന് അനുമതി നല്‍കിക്കൊണ്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്.

First published:

Tags: Actress attack case, Dileep