'ഇപ്പോള്‍ നടി മാത്രം, ബാക്കിയെല്ലാം പിന്നീട്'; രാജീവ് ചന്ദ്രശേഖറിനായി വോട്ടഭ്യര്‍ത്ഥിച്ച് നടി ശോഭന
- Published by:Arun krishna
- news18-malayalam
Last Updated:
തെരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് ഇന്ന് വൈകിട്ട് നെയ്യാറ്റിൻകരയിൽ നടക്കുന്ന റോഡ് ഷോയിലും ശോഭനയും പങ്കെടുക്കും
തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് നടിയും നർത്തകിയുമായ ശോഭന. തെരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് ഇന്ന് വൈകിട്ട് നെയ്യാറ്റിൻകരയിൽ നടക്കുന്ന റോഡ് ഷോയിലും ശോഭനയും പങ്കെടുക്കും. സ്ഥാനാര്‍ഥിക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ശോഭനയ്ക്ക് രാജീവ് ചന്ദ്രശേഖര്‍ വിഷുക്കൈനീട്ടം നല്‍കി.
രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കാനില്ലെന്നായിരുന്നു ശോഭനയുടെ മറുപടി. ഇപ്പോൾ നടി മാത്രം, ബാക്കിയെല്ലാം പിന്നീട്. മലയാളം പറയാനും പ്രസംഗിക്കാനും പഠിക്കട്ടെയെന്നും ശോഭന പറഞ്ഞു. പ്രധാനമന്ത്രിക്കൊപ്പം നാളെ വേദി പങ്കിടുമെന്നും ശോഭന പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന കാട്ടാക്കടയിലെ പൊതുസമ്മേളനത്തിലും ശോഭന വേദി പങ്കിടും. നേരത്തെ, തൃശൂരില്‍ ബിജെപി സംഘടിപ്പിച്ച സ്ത്രീശക്തി സംഗമത്തിലും ശോഭന അതിഥിയായി പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി സ്ഥാനാർഥിയുടെ പ്രചാരണത്തിന് ശോഭന രംഗത്തിറങ്ങിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
April 14, 2024 5:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഇപ്പോള്‍ നടി മാത്രം, ബാക്കിയെല്ലാം പിന്നീട്'; രാജീവ് ചന്ദ്രശേഖറിനായി വോട്ടഭ്യര്‍ത്ഥിച്ച് നടി ശോഭന