advertisement

ആലപ്പുഴയിൽ കൊട്ടിക്കലാശത്തിനൊപ്പം നടി ഉഷ ഹസീന സിപിഎം വിട്ട് കോൺഗ്രസിൽ

Last Updated:

അമ്പലപ്പുഴയിൽ ജി സുധാകരന്റെ കൊട്ടിക്കലാശത്തിലും പങ്കെടുത്തു. കെ സി വേണുഗോപാലിനൊപ്പം വേദി പങ്കിട്ടു

Rapid Read
ഉഷ ഹസീന
ഉഷ ഹസീന
ആലപ്പുഴ: കൊട്ടിക്കലാശത്തിനിടെ സിപിഎം വിട്ട് നടി ഉഷ ഹസീന. പാർട്ടി അംഗത്വം പുതുക്കിയില്ല. ഇനി കോൺഗ്രസിനൊപ്പമെന്ന് ഉഷ ഹസീന വ്യക്തമാക്കി. ഇടത് സർക്കാർ സ്ത്രീ വിരുദ്ധ സർക്കാരെന്ന് ആരോപിച്ച ഉഷ, അമ്പലപ്പുഴയിൽ ജി സുധാകരന്റെ കൊട്ടിക്കലാശത്തിലും പങ്കെടുത്തു. കെ സി വേണുഗോപാലിനൊപ്പം വേദി പങ്കിട്ടു. മഹിള അസോസിയേഷന്റെ അടക്കം ഭാരവാഹിയായിരുന്നു.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണം അവസാനിച്ചു. മൂന്നാഴ്ച നീണ്ടുനിന്ന പരസ്യ പ്രചാരണത്തിൻ്റെ അവസാന ലാപ്പിൽ സംസ്ഥാനമാകെ ആവേശവും വാശിയേറിയതുമായ കൊട്ടിക്കലാശമാണ് നടന്നത്. നഗരങ്ങളും ഗ്രാമങ്ങളും രാഷ്ട്രീയ പാർട്ടികളുടെ കൊടിതോരണങ്ങളും മുദ്രാവാക്യം വിളികളാലും സമ്പന്നമായി. വൈകുന്നേരം ആറുമണിയോടെയാണ് പരസ്യപ്രചാരണം സമാപിച്ചത്.
ദിവസങ്ങൾ നീണ്ടുനിന്ന പ്രചാരണപോരിനൊടുവിൽ ഓരോ മണ്ഡലങ്ങളിലും കൊട്ടിക്കലാശം ആവേശമാക്കാൻ സ്ഥാനാർത്ഥികളും പ്രവർത്തകരും അരയും തലയും മുറുക്കി രംഗത്തെത്തി. റോഡ് ഷോയും റാലികളുമായാണ് സ്ഥാനാ‍ർത്ഥികളും പ്രവർത്തകരും മണ്ഡലത്തിലെ കൊട്ടിക്കലാശ കേന്ദ്രത്തിലേക്ക് ഒഴുകിയെത്തിയത്. വ്യത്യസ്തങ്ങളായ കാഴ്ചകളാലും കൊട്ടിക്കലാശം ആവേശമായി മാറി.
advertisement
ബാന്‍ഡ് മേളവും ചെണ്ടമേളവും നിശ്ചല ദൃശ്യങ്ങളുമൊക്കെയായി കലാശക്കൊട്ട് പൂരമാക്കി മുന്നണികൾ മാറ്റി. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും പ്രവര്‍ത്തകരിലും ആവേശം നിറയ്ക്കുന്നതായിരുന്നു കൊട്ടിക്കലാശം. പാര്‍ട്ടി പതാകകളുമായി എന്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ പ്രവര്‍ത്തകര്‍ നഗരവീഥികളിലേക്ക് ഒത്തുകൂടിയതോടെ കൊട്ടിക്കലാശം പൂര്‍ണമായി കളര്‍ഫുള്‍ ആയി. പലയിടങ്ങളിലും ക്രെയിനില്‍ കയറി സ്ഥാനാർത്ഥികള്‍ വാനിലേക്ക് ഉയര്‍ന്നപ്പോള്‍ പ്രവര്‍ത്തകരില്‍ ആവേശം അണപൊട്ടി. ടിപ്പറിലും ലോറികളിലുമായി പ്രവര്‍ത്തകരും നിറഞ്ഞു.
Summary: In a significant political shift during the election grand finale (Kottikkalasham) in Alappuzha, prominent actress and activist Usha Haseena officially left the CPM to join the Indian National Congress. Usha Haseena announced her decision by sharing the stage with senior Congress leader K.C. Venugopal in Ambalappuzha, participating in his campaign finale.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആലപ്പുഴയിൽ കൊട്ടിക്കലാശത്തിനൊപ്പം നടി ഉഷ ഹസീന സിപിഎം വിട്ട് കോൺഗ്രസിൽ
Next Article
advertisement
ആലപ്പുഴയിൽ കൊട്ടിക്കലാശത്തിനൊപ്പം നടി ഉഷ ഹസീന സിപിഎം വിട്ട് കോൺഗ്രസിൽ
ആലപ്പുഴയിൽ കൊട്ടിക്കലാശത്തിനൊപ്പം നടി ഉഷ ഹസീന സിപിഎം വിട്ട് കോൺഗ്രസിൽ
  • ആലപ്പുഴയിലെ കൊട്ടിക്കലാശത്തിനിടെ നടി ഉഷ ഹസീന സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്നതായി പ്രഖ്യാപിച്ചു

  • അമ്പലപ്പുഴയിൽ ജി സുധാകരന്റെ കൊട്ടിക്കലാശത്തിലും കെ സി വേണുഗോപാലിനൊപ്പം വേദി പങ്കിട്ടു

  • മഹിള അസോസിയേഷന്റെ ഭാരവാഹിയായിരുന്നു ഉഷ, ഇടത് സർക്കാർ സ്ത്രീ വിരുദ്ധമാണെന്ന് ആരോപിച്ചു

View All
advertisement