advertisement

'രേവന്ത് റെഡ്ഡിയുടേത് പച്ചക്കള്ളം, കേരളത്തെ ഇരയാക്കരുത്; തെലങ്കാനയിലെ ആറ് ഗ്യാരണ്ടി പോലും പൂർത്തിയാക്കിയിട്ടില്ല' BRS മുൻ നേതാവ് കെ കവിത

Last Updated:

കേരളത്തിന്റെ വളർച്ച തുടരാൻ പിണറായി വിജയനൊപ്പെം നിൽക്കണമെന്നും കെ കവിത

Rapid Read
കെ കവിത, രേവന്ത് റെഡ്ഡി
കെ കവിത, രേവന്ത് റെഡ്ഡി
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുൻ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിൻ്റെ മകളും മുൻ ബിആർഎസ് നേതാവുമായ കെ കവിത. ഇന്ത്യൻ നാഷണൽ കോൺ​ഗ്രസും രാഹുൽ ​ഗാന്ധിയും ചേർന്ന് തെലങ്കാനയെ വഞ്ചിച്ചു. തെലങ്കാനയിലെ ജനങ്ങൾക്കും ആറ് ​ഗ്യാരണ്ടികൾ വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ അവർ അത് നടപ്പാക്കിയില്ല. അതെ തിരക്കഥയാണ് ഇപ്പോൾ രേവന്ത് റെഡ്ഡി കേരളത്തിലേക്ക് കൊണ്ടുവരുന്നതെന്നും കെ കവിത എക്‌സിൽ കുറിച്ചു.
ഇതും വായിക്കുക: 'അധിക്ഷേപം അനുഗ്രഹമായി കാണുന്നു, പിണറായിയുടെ കാലം കഴിഞ്ഞു' വീണ്ടും 'പോ മോനേ വിജയാ' എന്ന് രേവന്ത് റെഡ്ഡി
കാർഷിക വായ്പ എഴുതി തള്ളൽ, തൊഴിൽ സൃഷ്ടിക്കൽ, കർഷക ക്ഷേമം തുടങ്ങി തെലങ്കാനയിലെ ജനങ്ങൾക്ക് അദ്ദേഹം നൽകിയ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റപ്പെടാതെ കിടക്കുകയാണ്. കേരളത്തെ അദ്ദേഹത്തിന്റെ അടുത്ത ഇരയാക്കരുതെന്നും കേരളത്തിന്റെ വളർച്ച തുടരാൻ പിണറായി വിജയനൊപ്പെം നിൽക്കണമെന്നും കെ കവിത പറഞ്ഞു.
advertisement
“അടുത്ത ദിവസങ്ങളിൽ വോട്ട് ചെയ്യാൻ പോകുന്ന കേരത്തിലെ ജനങ്ങളോടുള്ള തെലങ്കാനയുടെ മകളുടെ ഒരു സന്ദേശമാണിത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കേരളത്തിലെ കോൺഗ്രസിന് വേണ്ടി പ്രചാരണം നടത്തുകയാണ്. എന്നാൽ ആ കോൺ​ഗ്രസ് പാർട്ടി തെലങ്കാനയിലെ ജനങ്ങളെ പരാജയപ്പെടുത്തി. അവർ ജനങ്ങൾക്ക് ആറ് ഗ്യാരണ്ടികൾ നൽകിയിരുന്നു. അതിൽ പകുതി ഗ്യാരണ്ടി മാത്രമേ പാലിക്കപ്പെട്ടിട്ടുള്ളു. അത് സൗജന്യ ബസ് യാത്ര മാത്രമാണ്. അതല്ലാതെ തെലങ്കാനയ്ക്ക് നൽകിയ മറ്റൊരു ഗ്യാരണ്ടിയും നടപ്പാക്കിയിട്ടില്ല.
advertisement
ഇപ്പോൾ കേരളത്തിൽ തിരഞ്ഞെടുപ്പ് നടക്കാൻ പോകുകയാണ്. തെലങ്കാനയിൽ നിന്ന് എടുക്കുന്ന അഴിമതി നിറഞ്ഞ പണമെടുത്താണ് കോൺഗ്രസ് പാർട്ടിക്കായി അവർ ധനസഹായം നൽകുന്നത്. അതുകൊണ്ട് കേരളത്തിൽ ഇടതുപക്ഷം നിലനിൽക്കട്ടെയെന്നാണ് കേരളത്തിലെ ജനങ്ങളോടുള്ള എന്റെ അഭ്യർത്ഥന. തെലങ്കാന മുഖ്യമന്ത്രിയെ വിശ്വസിക്കരുത്. അദ്ദേഹത്തിന്റെ മുഴുവൻ വാദവും വാഗ്ദാനങ്ങളും വ്യാജമാണ്. ദയവായി ഇടതുപക്ഷത്തിന് വോട്ട് ചെയ്യുക. കേരളം വിജയിക്കട്ടെ”, കെ കവിത പറഞ്ഞു.
Summary: Former BRS leader and daughter of K. Chandrashekar Rao, K. Kavitha, has launched a scathing attack on Telangana Chief Minister Revanth Reddy and the Congress party ahead of the Kerala Assembly elections. In a message directed at Kerala voters, she warned them not to fall for the "script" being presented by the Congress leadership. Kavitha alleged that the Congress party and Rahul Gandhi betrayed the people of Telangana by failing to implement the six guarantees promised during their elections. She noted that only the free bus travel scheme was partially implemented, while others—including farm loan waivers and job creation—remain unfulfilled.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'രേവന്ത് റെഡ്ഡിയുടേത് പച്ചക്കള്ളം, കേരളത്തെ ഇരയാക്കരുത്; തെലങ്കാനയിലെ ആറ് ഗ്യാരണ്ടി പോലും പൂർത്തിയാക്കിയിട്ടില്ല' BRS മുൻ നേതാവ് കെ കവിത
Next Article
advertisement
'രേവന്ത് റെഡ്ഡിയുടേത് പച്ചക്കള്ളം, കേരളത്തെ ഇരയാക്കരുത്; തെലങ്കാനയിലെ ആറ് ഗ്യാരണ്ടി പോലും പൂർത്തിയാക്കിയിട്ടില്ല' BRS മുൻ നേതാവ് കെ കവിത
'രേവന്ത് റെഡ്ഡിയുടേത് പച്ചക്കള്ളം, കേരളത്തെ ഇരയാക്കരുത്' BRS മുൻ നേതാവ് കെ കവിത
  • തെലങ്കാനയിലെ ആറ് ഗ്യാരണ്ടികളിൽ സൗജന്യ ബസ് യാത്ര മാത്രമാണ് ഭാഗികമായി നടപ്പാക്കിയതെന്ന് കെ കവിത

  • രേവന്ത് റെഡ്ഡിയുടെ വാഗ്ദാനങ്ങൾ തെലങ്കാനയിൽ നടപ്പായില്ല, കേരളം ഇരയാകരുതെന്ന് മുന്നറിയിപ്പ്

  • കേരളത്തിന്റെ വളർച്ചയ്ക്ക് പിണറായി വിജയനൊപ്പം നിൽക്കാൻ ഇടതുപക്ഷത്തിന് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ചു

View All
advertisement