GOOD NEWS: 'നാടിന്‍റെ ഉയർച്ചയ്ക്ക് അഭിമാനത്തോടെ ഞങ്ങളും'; ആദർശിന്‍റെ 'മണി ബോക്സ്' ഇനി എല്ലാ വിദ്യാലയങ്ങളിലും

Last Updated:

പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ നിർദ്ദേശത്തിൽ സെപ്റ്റംബർ രണ്ടാം തിയതി സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഒരു ബോക്സ് സ്ഥാപിക്കാൻ നിർദ്ദേശം നൽകുന്നു.

തിരുവനന്തപുരം: ഒമ്പതാം ക്ലാസുകാരൻ ആദർശ് ആർ.എയുടെ ആശയം ഇനിമുതൽ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും നടപ്പിൽ വരും. ഇതു സംബന്ധിച്ച് പൊതിവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ പുറപ്പെടുവിച്ചു. പുറ്റിങ്ങൽ വെടിക്കെട്ട് അപകടം മുതലായിരുന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദർശ് പണമയച്ചു തുടങ്ങിയത്. എല്ലാ മാസവും 10 രൂപ വീതം മണിഓർഡർ ആയി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയയ്ക്കുകയായിരുന്നു. വർഷങ്ങളായി കൃത്യമായി എല്ലാ മാസവും ദുരിതാശ്വാസ നിധിയിലേക്ക് പണം അയയ്ക്കുന്ന ആദർശിനെ മുഖ്യമന്ത്രി നേരിട്ടു വിളിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാർത്ഥികളിൽ നിന്ന് സംഭാവന സ്വീകരിക്കാൻ സ്കൂളുകളിൽ 'മണി ബോക്സ്' വെയ്ക്കുന്നത് സംബന്ധിച്ചുള്ള നിർദ്ദേശം ആദർശ് മുഖ്യമന്ത്രിക്ക് മുമ്പാകെ സമർപ്പിച്ചു. ആദർശിന്‍റെ ആശയം എല്ലാ സ്കൂളുകളിലും പ്രാവർത്തികമാകുകയാണ്. പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ നിർദ്ദേശത്തിൽ സെപ്റ്റംബർ രണ്ടാം തിയതി സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഒരു ബോക്സ് സ്ഥാപിക്കാൻ നിർദ്ദേശം നൽകുന്നു.
advertisement
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന എന്ന ശീർഷകത്തിൽ "നാടിന്‍റെ ഉയർച്ചയ്ക്ക് അഭിമാനത്തോടെ ഞങ്ങളും" എന്ന് വാചകം ഈ ബോക്സിൽ പതിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. സെപ്തംബർ ആറു വരെയാണ് തുക നിക്ഷേപിക്കാനുള്ള സമയം. സ്വമനസ്സാലെ തുകകൾ ഈ ബോക്സിൽ നിക്ഷേപിക്കാവുന്നതാണ്. സെപ്തംബർ ആറാം തിയതി ബോക്സ തുറക്കും.
പ്രഥമാധ്യാപകരും പ്രിൻസിപ്പൽമാരും ഈ ബോക്സ് തുറന്ന് ലഭിച്ച തുകകൾ കുട്ടികളുടെ സാന്നിധ്യത്തിൽ എണ്ണി തിട്ടപ്പെടുത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാങ്ക് അക്കൗണ്ട് മുഖേന അടയ്ക്കണം. ഇപ്രകാരം അടച്ച തുകയുടെ രസീതിയുടെ പകർപ്പ് ഉൾപ്പെടെയുള്ള റിപ്പോർട്ട് ഉപജില്ല വിദ്യാഭ്യാസ ഓഫീസർക്ക് നൽകണം.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
GOOD NEWS: 'നാടിന്‍റെ ഉയർച്ചയ്ക്ക് അഭിമാനത്തോടെ ഞങ്ങളും'; ആദർശിന്‍റെ 'മണി ബോക്സ്' ഇനി എല്ലാ വിദ്യാലയങ്ങളിലും
Next Article
advertisement
പൈലറ്റ് പ്രസംഗകനാക്കി, പേരും പറഞ്ഞില്ല; കോൺഗ്രസ് മഹാപ‍ഞ്ചായത്തിനിടെ വേദിവിട്ടിറങ്ങി ശശി തരൂർ
പൈലറ്റ് പ്രസംഗകനാക്കി, പേരും പറഞ്ഞില്ല; കോൺഗ്രസ് മഹാപ‍ഞ്ചായത്തിനിടെ വേദിവിട്ടിറങ്ങി ശശി തരൂർ
  • കൊച്ചിയിൽ നടന്ന കോൺഗ്രസ് മഹാപഞ്ചായത്തിൽ ശശി തരൂർ വേദി വിട്ടിറങ്ങി, അവഗണനയിലായിരുന്നു.

  • രാഹുൽ ഗാന്ധി നേതാക്കളുടെ പേരുകൾ പറഞ്ഞപ്പോൾ ശശി തരൂരിന്റെ പേര് മാത്രം ഒഴിവാക്കിയതായി ആരോപണം.

  • പേരും പ്രസംഗാവസരവും നിഷേധിച്ചതിൽ കെ സി വേണുഗോപാലിനെയും ദീപാ ദാസ് മുൻഷിയെയും തരൂർ പ്രതിഷേധിച്ചു.

View All
advertisement