ഓൺലൈൻ തട്ടിപ്പുകൾക്ക് പുറമെ സംസ്ഥാനത്ത് നിക്ഷേപത്തട്ടിപ്പും; പ്രവാസികൾ ഉൾപ്പെടെയുള്ളവരിൽ നിന്ന് തട്ടിയെടുത്തത് 1500 കോടിയോളം രൂപ

Last Updated:

പ്രവാസികൾ ഉൾപ്പെടെയുള്ളവരിൽ നിന്ന് 1500 കോടിയോളം രൂപയുടെ ഇവർ തട്ടിയെടുത്തെന്നാണ് ഏകദേശകണക്ക്

ലോൺ ആപ്പിനും ഓൺലൈൻ തട്ടിപ്പുകൾക്കും പുറമെ സംസ്ഥാനത്ത് പിടിമുറുക്കി നിക്ഷേപത്തട്ടിപ്പുകാരും. പ്രവാസികൾ ഉൾപ്പെടെയുള്ളവരിൽ നിന്ന് 1500 കോടിയോളം രൂപയുടെ ഇവർ തട്ടിയെടുത്തെന്നാണ് ഏകദേശകണക്ക്. മണിച്ചെയിൻ മാതൃകയിൽ ഇത്തരത്തിൽ ഏഴ് കമ്പനികൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നതായി തട്ടിപ്പിനിരയായവർ വെളിപ്പെടുത്തുന്നു.
നിക്ഷേപസാധ്യതകളെ കുറിച്ചുള്ള വാഗ്ദാനങ്ങൾ നൽകി പണം തട്ടിയെടുക്കുന്ന സംഘം സാമ്പത്തിക തട്ടിപ്പിന്റെ മറ്റൊരു രൂപമായിമാറുകയാണ്. സമൂഹമാധ്യമങ്ങളിൽ ബന്ധം സ്ഥാപിച്ച് നിക്ഷേപ സാധ്യത ആളുകളെ ബോധ്യപ്പെടുത്തുന്നതാണ് തട്ടിപ്പിന്റെ ആദ്യഘട്ടം. റിയൽ എസ്റ്റേറ്റ്, നിർമാണ മേഖലകളിൽ പണം വിനിയോഗിക്കുമെന്നും ലാഭവിഹിതം ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടെത്തുമെന്ന ഉറപ്പ്.
advertisement
100 മുതൽ 200 ദിവസത്തിനുള്ളിൽ നൽകുന്ന പണത്തിന് ഇരട്ടിയോളം തുക തിരിച്ചുനൽകുമെന്ന മോഹനവാഗ്ദാനം. വിവാഹാവശ്യത്തിന് കരുതിവെച്ചതും വീട് പണയപ്പെടുത്തിയും ലക്ഷങ്ങൾ നിക്ഷേപിച്ചവരുണ്ട്. തുടക്കത്തിൽ ചെറിയ തുക ലഭിച്ചതൊഴിച്ചാൽ പിന്നീട് പണത്തെക്കുറിച്ചോ സ്ഥാപനത്തെ കുറിച്ചോ ഒരു വിവരവും ഇല്ല. ഇടയ്ക്കെപ്പോഴോ ബന്ധപ്പെട്ടപ്പോൾ പിന്നെ ഭീഷണിയും.തമിഴ്നാട് കേന്ദ്രീകരിച്ചുള്ള അക്കൗണ്ടുകളിലേക്ക് ആണ് പണം നിക്ഷേപിച്ചത്.
ലോഗിൻ ഐഡി, പാസ്സ്‌വേർഡ് എന്നിവയും തട്ടിപ്പ് സംഘം നൽകും. നിക്ഷേപം തുടങ്ങുന്നതോടെ സമൂഹമാധ്യമ അക്കൗണ്ടുകൾ മരവിപ്പിച്ചു മുങ്ങുകയാണ് തട്ടിപ്പു സംഘത്തിൻറെ പതിവ്. പണം നഷ്ടപ്പെടുക മാത്രമല്ല, മണിച്ചെയിൻ മാതൃകയിൽ മറ്റുള്ളവരെ ഇതിന്റെ ഭാഗമാക്കിയവരും മറുപടി പറയേണ്ട ഗതികേടിലാണ്. ഏഴ് കമ്പനികൾ ഇത്തരത്തിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്നതായാണ് വിവരം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഓൺലൈൻ തട്ടിപ്പുകൾക്ക് പുറമെ സംസ്ഥാനത്ത് നിക്ഷേപത്തട്ടിപ്പും; പ്രവാസികൾ ഉൾപ്പെടെയുള്ളവരിൽ നിന്ന് തട്ടിയെടുത്തത് 1500 കോടിയോളം രൂപ
Next Article
advertisement
'ആഘോഷങ്ങൾ അതിരുവിടരുത്': ലീഗ് വേദികളിലെ ആൺ-പെൺ ഡാൻസിനെതിരെ ഷാഫി ചാലിയം
'ആഘോഷങ്ങൾ അതിരുവിടരുത്': ലീഗ് വേദികളിലെ ആൺ-പെൺ ഡാൻസിനെതിരെ ഷാഫി ചാലിയം
  • ലീഗ് വേദികളിൽ ആൺ-പെൺകുട്ടികൾ ചേർന്ന് ഡാൻസ് ചെയ്യുന്നത് സാമൂഹിക അപചയത്തിന് കാരണമെന്ന് ഷാഫി ചാലിയം.

  • വിജയാഘോഷം അതിരുവിടരുതെന്നും പാർട്ടി മൂല്യങ്ങളും പാരമ്പര്യങ്ങളും മാനിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ.

  • വിജയം ആഘോഷിക്കാമെങ്കിലും അത് അതിരുവിടാതിരിക്കാൻ ശ്രദ്ധിക്കണം

View All
advertisement