അടിമാലിയില്‍ കാട്ടാന ആക്രമണം; യുവാവ് കൊല്ലപ്പെട്ടു

ശനിയാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം

News18 Malayalam | news18india
Updated: May 17, 2020, 9:30 AM IST
അടിമാലിയില്‍ കാട്ടാന ആക്രമണം; യുവാവ് കൊല്ലപ്പെട്ടു
ശനിയാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം
  • Share this:
ഇടുക്കി: അടിമാലി നേര്യമംഗലം പഴമ്പിള്ളിച്ചാലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. അടിമാലി പഴമ്പിള്ളിച്ചാല്‍ കമ്പിലൈന്‍ സ്വദേശി പൂവത്തിങ്കല്‍ പ്രിന്‍സ് ചാക്കോ (45) ആണു മരിച്ചത്.

ശനിയാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. ജനവാസമേഖലയിലിറങ്ങിയ കാട്ടാനയെ പ്രിന്‍സും സമീപവാസികളായ രണ്ടുസുഹൃത്തുക്കളും ചേര്‍ന്നാണു കാട്ടിലേക്കു തുരത്താന്‍ ശ്രമം നടത്തിയത്. അതിനിടെ, ആന തിരിഞ്ഞ് ആക്രമിക്കുകയായിരുന്നു.

You may also like:അബുദാബിയിൽ നിന്നെത്തിയ പ്രവാസികളിൽ നാല് പേര്‍ക്ക് കോവിഡ് ലക്ഷണങ്ങൾ: ഐസലേഷനിലേക്ക് മാറ്റി [PHOTO]മക്കളുടെ സുരക്ഷിതത്വം തേടി സണ്ണി പറന്ന ആ വീട് ഇതാണ്; 500 കോടി രൂപയുടെ കൊട്ടാരം [PHOTO]സംസ്ഥാനത്ത് കോടതികളുടെ പ്രവർത്തനം തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും; മാർഗ നിർദ്ദേശങ്ങളുമായി ഹൈക്കോടതി [NEWS]
കാട്ടാനയുടെ പിടിയിലകപ്പെട്ട പ്രിന്‍സ് സംഭവസ്ഥലത്തുതന്നെ മരിച്ചു. മറ്റു രണ്ടുപേരും ഓടിരക്ഷപ്പെട്ടു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നു രാത്രി എട്ടോടെ നേര്യമംഗലം ഫോറസ്റ്റ് റെയ്ഞ്ചിലെ വനപാലകര്‍ സംഭവസ്ഥലത്തെത്തി മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
First published: May 17, 2020, 9:08 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading