നവീൻ ബാബുവിന്റെ മൃതദേഹം ഇന്ന് പത്തനംതിട്ടയിൽ എത്തിക്കും; സംസ്കാരം നാളെ

Last Updated:

മൃതദേഹം നാളെ പത്തനംതിട്ട കളക്ട്രേറ്റിൽ പൊതുദർശനത്തിന് വയ്ക്കും

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ പത്തനംതിട്ടയിൽ എത്തിക്കും. മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം നാളെ പത്തനംതിട്ട കളക്ട്രേറ്റിൽ പൊതുദർശനത്തിന് വച്ചതിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും. നാട്ടിലേക്ക് ട്രാൻസ്ഫറായി മടങ്ങാനിരിക്കെയാണ് നവീനെ കണ്ണൂരിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുന്നത്.
നവീൻ ബാബുവിന് പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ കിട്ടിയപ്പോൾ സഹപ്രവർത്തകർ സംഘടിപ്പിച്ച യാത്രയയപ്പിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ നവീനെ വേദിയിലിരുത്തി അഴിമതി ആരോപണം ഉന്നയിച്ചത്. സംഭവത്തിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്.
മലയാലപ്പുഴ പഞ്ചായത്തിൽ കോൺഗ്രസും ബിജെപിയും, കണ്ണൂരിൽ ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം നവീൻ ബാബുവിന്റെ മൃതദേഹം ഇന്നലെ രാത്രിയോടെയാണ് ബന്ധുക്കൾക്ക് വിട്ടു നൽകിയത്.
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യയ്ക്കും പെട്രോൾ പമ്പിന് അപേക്ഷ നൽകിയ പ്രശാന്തിനെതിരെയും നവീൻ ബാബുവിന്റെ സഹോദരൻ പോലീസിൽ പരാതി നൽകി. നവീൻ ബാബുവിനെ പരസ്യമായി ഭീഷണിപ്പെടുത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നവീൻ ബാബുവിന്റെ മൃതദേഹം ഇന്ന് പത്തനംതിട്ടയിൽ എത്തിക്കും; സംസ്കാരം നാളെ
Next Article
advertisement
മലപ്പുറം വണ്ടൂരിൽ മൂന്ന് പേർക്ക് മലമ്പനി സ്ഥിരീകരിച്ചു
മലപ്പുറം വണ്ടൂരിൽ മൂന്ന് പേർക്ക് മലമ്പനി സ്ഥിരീകരിച്ചു
  • വണ്ടൂരിൽ മൂന്ന് പേർക്ക് മലമ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് വ്യാപക പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു.

  • വെക്ടർ സർവേ, വെക്ടർ കളക്ഷൻ, ലാർവ കളക്ഷൻ തുടങ്ങിയ പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പ് ആരംഭിച്ചു.

  • പനി സർവേ, ഉറവിട നശീകരണം, ബോധവൽക്കരണം തുടങ്ങിയ നടപടികൾ ആരോഗ്യ പ്രവർത്തകർ നടത്തുന്നു.

View All
advertisement