advertisement

എ‍‍ഡിഎം നവീൻ ബാബുവിന്റെ മരണം: പ്രശാന്തനെ പിരിച്ചുവിടും; നിയമോപദേശം തേടിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്

Last Updated:

വിഷയത്തിൽ ആരോഗ്യവകുപ്പ് നേരിട്ട് അന്വേഷണത്തിന് ഒരുങ്ങുകയാണെന്നും പരിയാരം മെഡിക്കൽ കോളേജ് ഡിഎംഇയോട് വിശദീകരണം തേടിയതായും മന്ത്രി വ്യക്തമാക്കി

കണ്ണൂർ: മരിച്ച നിലയിൽ കണ്ടെത്തിയ എഡിഎം നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന ആരോപണവുമായി രംഗത്തെത്തിയ പ്രശാന്തിനെതിരെ കടുത്ത നടപടിക്കൊരുങ്ങി ആരോഗ്യവകുപ്പ്. പരിയാരം മെഡിക്കൽ കോളേജ് ജീവനക്കാരനായ പ്രശാന്തിനെ പിരിച്ചുവിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും ഇത് സംബന്ധിച്ച് നിയമോപദേശം തേടിയതായും ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
ഇയാൾ സർവീസിൽ തുടരാൻ പാടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാടെന്നും മന്ത്രി കൂട്ടിച്ചേർത്തു.വിഷയത്തിൽ ആരോഗ്യവകുപ്പ് നേരിട്ട് അന്വേഷണത്തിന് ഒരുങ്ങുകയാണെന്നും പരിയാരം മെഡിക്കൽ കോളേജ് ഡിഎംഇയോട് വിശദീകരണം തേടിയതായും മന്ത്രി വ്യക്തമാക്കി. പ്രശാന്തൻ സർക്കാർ ജീവനക്കാരൻ അല്ല.
പരിയാരം മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്ത് അതിന്റെ ആഗിരണപ്രക്രിയ നടക്കുകയാണ്. എന്നാൽ ആഗിരണപ്രക്രിയയിൽ ഉള്ള വ്യക്തിയാണ് പ്രശാന്തൻ. സർവീസ് ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. പെട്രോൾ പമ്പിന് എതിർപ്പില്ല രേഖ(എൻഒസി) നൽകാൻ എഡിഎം നവീൻ ബാബു ഒരു ലക്ഷം രൂപ ചോദിച്ചുവെന്നുവെന്നും 98,500 രൂപ നൽകിയെന്നും ആയിരുന്നു ടിവി പ്രശാന്തന്റെ ആരോപണം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എ‍‍ഡിഎം നവീൻ ബാബുവിന്റെ മരണം: പ്രശാന്തനെ പിരിച്ചുവിടും; നിയമോപദേശം തേടിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്
Next Article
advertisement
20 കോടി ക്രിസ്മസ് ബംപർ തർക്കം; ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകുമെന്ന് ലോട്ടറി വകുപ്പ്
20 കോടി ക്രിസ്മസ് ബംപർ തർക്കം; ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകുമെന്ന് ലോട്ടറി വകുപ്പ്
  • 20 കോടി രൂപയുടെ ക്രിസ്മസ് ബംപർ ലോട്ടറി തർക്കത്തിൽ ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകും

  • ലോട്ടറി ടിക്കറ്റ് സുരക്ഷിതമായി സൂക്ഷിക്കുക ഉടമയുടെ ഉത്തരവാദിത്വമാണെന്ന് ലോട്ടറി വകുപ്പ്

  • ഹൈക്കോടതിയുടെ അന്തിമ നിർദേശങ്ങൾക്കനുസരിച്ച് മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ

View All
advertisement