സ്‌പീക്കർ ഷംസീറിന്റെ മണ്ഡലത്തിലെ കോടിയേരി ഗണപതി ക്ഷേത്രക്കുളം നവീകരിക്കാൻ 64 ലക്ഷം രൂപയുടെ ഭരണാനുമതി
- Published by:Sarika KP
- news18-malayalam
Last Updated:
ക്ഷേത്രത്തിന്‍റെ ദൃശ്യങ്ങള്‍ സഹിതം സ്പീക്കര്‍ പങ്കുവച്ചിരുന്നു.
തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിന്റെ മണ്ഡലത്തിലെ ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാൻ 64 ലക്ഷം രൂപയുടെ ഭരണാനുമതി.തലശേരി കോടിയേരിയിലെ കാരാൽ തെരുവ് ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാനാണ് ഭരണാനുമതി നൽകിയിരിക്കുന്നത്. ഇക്കാര്യം അറിയിച്ച് കൊണ്ട് എഎൻ ഷംസീർ തന്നെയാണ് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
തലശ്ശേരി കോടിയേരിയിലെ ഏറെ പുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് കാരാൽതെരുവിൽ സ്ഥിതി ചെയ്യുന്ന ഗണപതി ക്ഷേത്രം. ഈ ക്ഷേത്രത്തോട് ചേർന്നുള്ള ക്ഷേത്രകുളത്തിന്റെ നവീകരണത്തിനായി 64 ലക്ഷം രൂപ അനുവദിച്ചു കൊണ്ട് ഭരണാനുമതിയായി.
പഴമയുടെ പ്രൗഡി നിലനിർത്തികൊണ്ട് കുളം ഏറെ മനോഹരമായി നവീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി അടുത്ത മാസം ആവുമ്പോഴേക്കും ക്ഷേത്രകുളം നവീകരണ പ്രവൃത്തികൾ ആരംഭിക്കുവാൻ സാധിക്കും.
advertisement
Also read-‘ഒരു മതവിശ്വാസത്തെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല; ഭരണഘടന തന്നെ ശാസ്ത്രബോധം വളർത്തണം എന്നാണ് പറയുന്നത്’: എ എൻ ഷംസീർ
ഗണപതി മിത്ത് ആണെന്ന സ്പീക്കറുടെ പരാമർശം വൻ വിവാദത്തിന് ഇടവച്ചിരുന്നു. കുന്നത്തുനാട് മണ്ഡലത്തിൽ നടപ്പാക്കുന്ന വിദ്യാജോതി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു സ്പീക്കറുടെ വിവാദ പ്രസംഗം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kannur,Kerala
First Published :
August 07, 2023 3:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്‌പീക്കർ ഷംസീറിന്റെ മണ്ഡലത്തിലെ കോടിയേരി ഗണപതി ക്ഷേത്രക്കുളം നവീകരിക്കാൻ 64 ലക്ഷം രൂപയുടെ ഭരണാനുമതി