'അവൻ DYFI നേതാവാണ് എന്നല്ലാതെ എന്ത് തെളിവാ പോലീസിന്റെ കയ്യിൽ ഉണ്ടായിരുന്നത് ?' വണ്ടിപ്പെരിയാർ കേസിൽ പ്രതിഭാഗം അഭിഭാഷകൻ
- Published by:Rajesh V
- news18-malayalam
Last Updated:
'കോടതി വളരെ ക്ലിയറായി നീതി നടപ്പാക്കി. പൊലീസ് ഹാജരാക്കിയത് കൃത്രിമ തെളിവുകൾ'
കട്ടപ്പന: വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ ബലാത്സംഗം ചെയ്തശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിൽ പ്രതി അർജുനെ വെറുതെവിട്ട കോടതി വിധിയിൽ പ്രതികരണവുമായി പ്രതിയുടെ അഭിഭാഷകൻ. വളരെ വ്യക്തമായി കോടതി നീതി നടപ്പാക്കിയെന്ന് അഭിഭാഷകനായ എസ് കെ ആദിത്യൻ മാധ്യമങ്ങളോട് പറഞ്ഞു.
''കോടതി വളരെ ക്ലിയറായി നീതി നടപ്പാക്കി. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്നയൊരാളെ പ്രതിയാകയാണ് ചെയ്തത്. പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറും മറ്റും ചേർന്ന് കൃത്രിമ തെളവുണ്ടാക്കുകയും കള്ള സാക്ഷികളെ ഒരുക്കുകയുമായിരുന്നു. എല്ലാ തെളിവുകളും ഇഴകീറി പരിശോധിച്ചാണ് കോടതി ഇത്തരമൊരു ഉത്തരവിലേക്ക് എത്തിയിരിക്കുന്നത്. കൃത്രിമ തെളിവുകളാണ് പൊലീസ് ഉണ്ടാക്കിയത്. അവൻ ഡിവൈഎഫ്ഐ നേതാവാണ് നേതാവെന്നല്ലാതെ എന്ത് തെളിവാ പൊലീസിന്റെ കൈയിലുണ്ടായിരുന്നത്. യാതൊരുവിധി ശാസ്ത്രീയ തെളിവുകളും പൊലീസിന്റെ പക്കലുണ്ടായിരുന്നില്ല''- അഭിഭാഷകൻ പറഞ്ഞു.
കേസിൽ പുനരമ്പേഷണം വേണമെന്നാണ് ആവശ്യപ്പെടുന്നതെന്നും യഥാർത്ഥ പ്രതി എവിടെയെന്ന് കണ്ടെത്തണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.
advertisement
2021 ജൂണ്‍ 30നാണ് ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊന്ന നിലയില്‍ കണ്ടെത്തുന്നത്. ആദ്യം കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി മരിച്ചതാണെന്ന് പറഞ്ഞ പൊലീസ് പിന്നീട് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിൽ ക്രൂരമായ പീഡന വിവരം കണ്ടെത്തിയതോടെയാണ് ബലാത്സംഗ, കൊലപാതക കുറ്റം ചുമത്തിയത്.
കൊലപാതകം നടന്നതിന് പിന്നാലെ ജൂലൈ നാലിനാണ് അയൽവാസിയായ അർജുനെ പൊലീസ് പിടികൂടിയത്. 78 ദിവസത്തിന് ശേഷം കുറ്റപത്രം സമർപ്പിച്ചു. അന്നത്തെ വണ്ടിപ്പെരിയാർ സി ഐ സുനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മൂന്ന് വയസു മുതല്‍ കുട്ടിയെ ഇയാള്‍ നിരന്തരം പീഡനത്തിനിരയാക്കിയിരുന്നതായി പൊലീസ് പറഞ്ഞിരുന്നു. അശ്ലീല വീഡിയോകള്‍ നിരന്തരമായി കാണുന്ന അര്‍ജുന്‍റെ ഫോണില്‍ നിന്നും വന്‍ അശ്ലീല വീഡിയോ ശേഖരവും പൊലീസ് കണ്ടെത്തിയിരുന്നു. സംഭവ ദിവസം വീട്ടിലെത്തിയ പ്രതി ഉപദ്രവിക്കുന്നതിനിടെ പെണ്‍കുട്ടി ബോധമറ്റ് വീഴുകയും മരിച്ചെന്ന് കരുതി മുറിക്കുള്ളിലെ കയറില്‍ ഷാളില്‍ കെട്ടിത്തൂക്കുകയുമായിരുന്നുവെന്ന് പ്രതി മൊഴി നൽകിയതായി പൊലീസ് പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Idukki,Kerala
First Published :
December 14, 2023 1:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അവൻ DYFI നേതാവാണ് എന്നല്ലാതെ എന്ത് തെളിവാ പോലീസിന്റെ കയ്യിൽ ഉണ്ടായിരുന്നത് ?' വണ്ടിപ്പെരിയാർ കേസിൽ പ്രതിഭാഗം അഭിഭാഷകൻ