'അറസ്റ്റ് ചെയ്യണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടെന്ന പ്രചാരണം അടിസ്ഥാനരഹിതം'; ആർ ശ്രീലേഖയ്ക്ക് അഭിഭാഷകൻ്റെ മറുപടി

Last Updated:

കോർപ്പറേഷൻ്റെ അനുമതി വാങ്ങാതെയുള്ള ശാസ്തമംഗലം വാർഡ് കൗൺസിലറുടെ ചട്ടലംഘനമാണ് മുഖ്യമന്ത്രിക്ക് നല്കിയ പരാതിയിൽ ചൂണ്ടികാട്ടിയതെന്നും അഭിഭാഷകൻ

News18
News18
അറസ്റ്റ് ചെയ്യണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടെന്ന ആർ ശ്രീലേഖയുടെ പ്രചാരണം അടിസ്ഥാനരഹിതമെന്ന് അഡ്വ.കുളത്തൂജയ്സിങ്. തിരുവനന്തപുരം കോർപ്പറേഷൻ്റെ അനുമതി വാങ്ങാതെയുള്ള ശാസ്തമംഗലം വാർഡ് കൗൺസിലറുടെ ചട്ടലംഘനമാണ് താൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിചൂണ്ടികാട്ടിയതെന്നും ഇത് സംബന്ധിച്ച് ആർ ശ്രീലേഖയുടെ പ്രചാരണം അടിസ്ഥാനരഹിതമെന്നും ആർ ശ്രീലേഖയ്ക്കെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നല്കിയ അഡ്വ.കുളത്തൂജയ്സിങ് വ്യക്തമാക്കി.
advertisement
ആർ ശ്രീലേഖയെ അറസ്റ്റ് ചെയ്ത് തുറുങ്കിൽ അടയ്ക്കണമെന്ന് പരാതിയിആവിശ്യപ്പെട്ടില്ല. പരാതി അന്വേഷിക്കാൻ സംസ്ഥാന പോലീസ് മേധാവിയ്ക്ക് കൈമാറിയ നടപടിയിൽ ശ്രീലേഖ അസ്വസ്ഥപ്പെടേണ്ടതില്ല. മുഖ്യമന്ത്രിക്ക് പരാതി നൽകുന്നയാളുകമുഴുവകമ്മ്യൂണിസ്റ്റുകാരല്ലെന്നും പരാതിയെ  ഓലപ്പാമ്പായി ചിത്രീകരിക്കുന്നത് തെറ്റായ അനുഭവത്തിൻ്റെ അടിസ്ഥാനത്തിലാകാമെന്നും അദ്ദേഹം പറഞ്ഞു. പരാതിയെ രാഷ്ട്രീയ വത്കരിക്കാൻ ശ്രമിക്കുന്നത് നടത്തിയ ചട്ടലംഘനം മറയ്ക്കാനാണെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
തിരുവനന്തപുരം കോർപ്പറേഷൻ ശാസ്തമംഗലം ഹെൽത്ത് ഇൻസ്പെക്ടർ കാര്യാലയം പ്രവർത്തിക്കുന്ന ശാസ്തമംഗലത്തെ കെട്ടിടത്തിലെ രണ്ട് മുറികളിഓരോന്ന് വീതം ഇടതുപക്ഷ എംഎൽഎയും കൗൺസിലറും കൂടി മുമ്പ് രാഷ്ട്രീയ സ്വാധീനത്തിന്റെ അടിസ്ഥാനത്തിമാനദണ്ഡങ്ങൾ പാലിക്കാതെ സ്വന്തമാക്കി. കോർപ്പറേഷകൗൺസിലർമാർക്ക് ഒരേ ആനുകൂല്യമാണ് നിയമപരമായിട്ടുള്ളത്. പ്രസ്തുത മാനദണ്ഡം ആര്യ രാജേന്ദ്രൻ മേറായിരിക്കവെ അട്ടിമറിച്ചതിന്റെ അടിസ്ഥാനത്തിലാണ് ശാസ്തമംഗലത്തെ കോർപ്പറേഷൻ്റെ ഹെൽത്ത് ഇൻസ്പെക്ടകെട്ടിടത്തിൽ ഇടതു കൗൺസിലർക്ക് മറ്റ് അംഗങ്ങൾക്ക് ഇല്ലാത്ത ഓഫീസ് സൗകര്യത്തിന് വഴിയൊരുങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അറസ്റ്റ് ചെയ്യണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടെന്ന പ്രചാരണം അടിസ്ഥാനരഹിതം'; ആർ ശ്രീലേഖയ്ക്ക് അഭിഭാഷകൻ്റെ മറുപടി
Next Article
advertisement
'വിവി രാജേഷ് ഏറെ വീക്ഷണങ്ങളുള്ള ചെറുപ്പക്കാരൻ; തലസ്ഥാന നഗരിക്ക് ഉണർവാകും'; വെള്ളാപ്പള്ളി
'വിവി രാജേഷ് ഏറെ വീക്ഷണങ്ങളുള്ള ചെറുപ്പക്കാരൻ; തലസ്ഥാന നഗരിക്ക് ഉണർവാകും'; വെള്ളാപ്പള്ളി
  • വിവി രാജേഷ് മേയറാകുന്നത് തലസ്ഥാന നഗരിക്ക് വലിയ ഉണർവും വികസനവും നൽകുമെന്ന് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

  • മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ വീണ്ടും രംഗത്തെത്തി.

  • മതവിദ്വേഷം ഉണർത്താൻ ലീഗ് ശ്രമിക്കുന്നുവെന്നും മാറാട് കലാപം ആവർത്തിക്കാൻ ശ്രമമുണ്ടെന്നും ആരോപിച്ചു.

View All
advertisement