ലക്ഷങ്ങൾ ചെലവിട്ട് വീണ്ടും മുഖ്യമന്ത്രിയുടെ ഹെലികോപ്ടർ യാത്ര
Last Updated:
ആലപ്പുഴ- തിരുവനന്തപുരം യാത്രയ്ക്കാണ് ഇന്ന് മുഖ്യമന്ത്രി സ്വകാര്യ ഹെലികോപ്ടറിനെ ആശ്രയിച്ചത്
തിരുവനന്തപുരം: ലക്ഷങ്ങള്‍ മുടക്കി വീണ്ടും മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്ര. ആലപ്പുഴ- തിരുവനന്തപുരം യാത്രയ്ക്കാണ് ഇന്ന് മുഖ്യമന്ത്രി ഹെലികോപ്ടറിനെ ആശ്രയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ആലപ്പുഴയില്‍ തിരക്കിട്ട പരിപാടികളായിരുന്നു. വെള്ളാപ്പളളി നടേശന്റെ നേതൃത്വത്തിലുള്ള കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ പില്‍ഗ്രിം സെന്റര്‍ ഉദ്ഘാടനം രാവിലെ 9നായിരുന്നു. ഇതിന്ശേഷം നിയമസഭ സെക്രട്ടേറിയറ്റ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രിക്ക് പങ്കെടുക്കുകയും വേണം.ഇതിനായി ലക്ഷങ്ങള്‍ വാടക നല്‍കി സ്വകാര്യ കമ്പനിയുടെ ഹെലികോപ്ടറില്‍ തിരുവനന്തപുരത്തേക്കും പിന്നീട് തിരിച്ചും യാത്ര.
നേരത്തെയും മുഖ്യമന്ത്രിയുടെ ഹെലികോപറ്റര്‍ യാത്ര വിവാദമായിരുന്നു. സിപിഎം സമ്മേളനത്തിനിടെ മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രക്ക് ഓഖി പണ്ട് ഉപയോഗിച്ചതാണ് ആദ്യ വിവാദം. അടുത്തിടെ ബെഫി സമ്മേളനത്തില്‍ പങ്കെടുത്തശേഷം കോട്ടയത്ത് നടന്ന ദേശാഭിമാനി പരിപാടിക്കെത്താനും മുഖ്യമന്ത്രി ഹെലികോപ്ടര്‍ ഉപയോഗിച്ചിരുന്നു. 5 ലക്ഷത്തോളം രൂപയാണ് ആലപ്പുഴയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ഹെലികോപ്ടര്‍ യാത്രക്കായി ചെലവഴിക്കുന്നതെന്നാണ് സൂചന.
advertisement
സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് മുഖ്യമന്ത്രി നടത്തുന്ന ആഡംബര യാത്രക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. കടംകയറി ജനം ആത്മഹത്യ ചെയ്യുമ്പോഴാണ് മുഖ്യമന്ത്രി ഹെലികോപ്ടര്‍ യാത്ര നടത്തുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് വിമർശിച്ചു. റോമന്‍ നഗരം കത്തുമ്പോള്‍ വീണ വായിക്കുന്ന നീറോ ചക്രവര്‍ത്തിയാണ് പിണറായി വിജയനെന്നും ഡീന്‍ കുര്യാക്കോസ് കാസര്‍കോട് പറഞ്ഞു. അതേസമയം, തിരക്കറിയ ഷെഡ്യൂള്‍ കാരണമാണ് മുഖ്യമന്ത്രി യാത്രക്കായി ഹെലികോപ്ടര്‍ ഉപയോഗിക്കുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 25, 2019 3:06 PM IST


